GeneralLatest NewsMollywoodNEWS

എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ വിവാഹിതയാകുന്നു

ഡിസംബര്‍ 29ന് അടുത്ത ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍

സം​ഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ വിവാഹിതയാകുന്നു. ഇന്‍സ്റ്റ​ഗ്രാമിലൂടെ ഖദീജ തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവച്ചത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. ഖദീജയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 29 ന് വിവാഹനിശ്ചയം കഴിഞ്ഞു

‘ദൈവാനു​ഗ്രഹത്തില്‍ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദുമായുള്ള എന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. ഡിസംബര്‍ 29ന് എന്റെ പിറന്നാള്‍ ദിനത്തില്‍ അടുത്ത ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍’.- റിയാസദ്ദീന്റെയും തന്റേയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഖ​ദീജ കുറിച്ചു.

read also: ‘പ്രസവശേഷം ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമല്ല, സ്ഥിരതയോടെയും ദൃഢനിശ്ചയത്തോടെയും പരിശ്രമിച്ചാൽ സാധ്യമാകും’: സയേഷ

ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്‍ റഹ്മാന്‍ സൈറാ ബാനു ദമ്ബതികള്‍ക്ക്. ​ബുര്‍ഖ ധരിച്ച്‌ മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഖദീജ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button