2021 തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നും, വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയതെന്നും പ്രിയ വാര്യർ. അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ ഒരൊറ്റ കണ്ണിറുക്കല്‍ രംഗത്തിലൂടെ പോപ്പുലറായ താരമാണ് പ്രിയ. തന്റെ പോയ വര്‍ഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ് പ്രിയ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പിലൂടെ. താൻ വളരെ പ്രതീക്ഷയോടെയായിരുന്നു വർഷം തുടങ്ങിയതെന്നും എന്നാല്‍ ആ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു 2021 എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.
പ്രിയയുടെ വാക്കുകൾ :
2021 എനിക്ക് അത്ര എളുപ്പമായിരുന്നില്ല. വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയത്. സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാന്‍ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ജീവിതത്തെക്കാള്‍ അതിജീവനത്തെ കുറിച്ചാണ് ഈ വര്‍ഷം എന്നെ പഠിപ്പിച്ചത്. 2021 എന്ന വര്‍ഷം എന്നോട് അല്പം പരുഷമായാണ് പെരുമാറിയത്. അതുകൊണ്ട് എനിക്ക് കുറച്ച് നിരാശയുണ്ട്.
ഞാന്‍ കള്ളം പറയില്ല. പക്ഷെ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ (2021 എന്ന വര്‍ഷത്തെ) ഞാന്‍ കുറ്റപ്പെടുത്തില്ല. ഞാന്‍ ആഗ്രഹിച്ചത് പോലെയല്ല.. അത്ഭുതകരമായി നീ എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന് കരുതിയ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു.
ഈ കാര്യങ്ങള്‍ക്കെല്ലാം ഇടയില്‍ ഒരു വെള്ളിവര, പോസിറ്റീവ്, കണ്ടെത്തുക എന്നത് വളരെ പ്രായസമായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്ന യുദ്ധങ്ങള്‍ക്ക് വേണ്ട വിധത്തില്‍ ഒരുക്കി നിര്‍ത്താന്‍ എനിക്ക് ഈ വര്‍ഷം സാധിച്ചു. ഈ വര്‍ഷം തനിക്കൊപ്പം നില്‍ക്കുകയും കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തുകയും ചെയ്ത എല്ലാവര്ക്കും നന്ദി’.
Post Your Comments