InterviewsLatest NewsNEWS

എന്റെ പ്രശ്‌നങ്ങൾ ഏത് സമയത്തും വിളിച്ച് പറയാൻ പറ്റുന്ന ഏട്ടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി: ദിലീപ്‌

തനിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഏത് സമയത്തും വിളിച്ചു പറയാവുന്ന ഒരാളാണ് സുരേഷ് ഗോപിയെന്ന് ദിലീപ്‌. ഒരു അഭിമുഖത്തിലാണ് നടൻ സുരേഷ് ഗോപിയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് പ്രിയ താരം ദിലീപ്‌ തുറന്നു പറഞ്ഞത്.

‘സുരേഷേട്ടനെ പോലൊരു നടൻ സിനിമയിൽ നിന്ന് മാറി നിൽക്കുക എന്നൊക്കെ പറയുന്നത് നമുക്ക് വിഷമമുള്ള കാര്യമാണ്. കാരണം സുരേഷേട്ടന്റെ ഒക്കെ സിനിമ കണ്ട് വന്ന ആളാണ് ഞാൻ. ഞാൻ അദ്ദേഹത്തിന്റെ കൂടെ എല്ലാ സിനിമകളും വൻ വിജയമായിട്ടുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയിൽ സുരേഷേട്ടൻ അതിഥി വേഷത്തിൽ എത്തി. പിന്നീട് ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ഒരു ഇടി ഇടിച്ചാൽ മാറി നിൽക്കുമെന്ന തോന്നുന്ന ആളാണ് മാറി നിൽക്കുന്നത്. പിന്നെ അദ്ദേഹം എനിക്ക് സഹോദരനെ പോലെ ബന്ധമുള്ള ആളാണ്.

സുരേഷേട്ടൻ മൊത്തത്തിൽ മാറി നിൽക്കുന്നു എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ സഹോദരനായ എനിക്കും അതെന്തിനാണെന്ന് തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ച് ചോദിക്കുന്നത്. എന്റെ പ്രശ്‌നങ്ങൾ ഏത് സമയത്തും വിളിച്ച് പറയാൻ പറ്റുന്ന ഏട്ടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി’- ദിലീപ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button