സണ്ണി വെയിനെയും അലന്‍സിയര്‍ ലോപ്പസിനേയും പ്രധാന കഥാപാത്രങ്ങളാക്കി മജു ഒരുക്കുന്ന ‘അപ്പന്‍’ റിലീസിന് തയ്യാറെടുക്കുകയാണ്. വെള്ളം ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മാരായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അപ്പന്‍ ‘.
ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ സണ്ണി വെയ്‌ന്റെ സഹോദരിയായി വേഷമിടുന്നത് ഗ്രേസ് ആന്റണി ആണ്. സെല്‍ഫിഷ് ആയ തനി നാട്ടിന്‍പുറത്തുകാരി എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ച് ഗ്രേസ് പറയുന്നത്. ഇപ്പോൾ ആ ചിത്രത്തിനെ കുറിച്ചും തന്റെയും സണ്ണി വെയ്‌ന്റെയും കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഗ്രേസ്.
ഗ്രേസിന്റെ വാക്കുകൾ :
‘അപ്പന്‍ എന്ന കഥാപാത്രം ചെയ്യുന്ന അലെന്‍സിയര്‍ ചേട്ടനെ ചുറ്റിപറ്റി നടക്കുന്ന കുറെ കഥാപാത്രമാണ് ചിത്രത്തില്‍. സണ്ണി ചേട്ടന്‍ അതില്‍ പക്കാ ഒരു നാട്ടിന്‍പുറത്തുകാരനാണ്. ലൊക്കേഷനില്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായില്ല. റബ്ബര്‍ വെട്ടുന്ന ഒരു മച്ചാനായിട്ട് തന്നെയാണ് തോന്നിയത്.
ഒരു മുണ്ട് ഒക്കെ ഉടുത്ത് കൈയില്‍ റബ്ബര്‍ വെട്ടുന്ന കത്തി ഒക്കെ ആയിട്ട് ഒരു മൂലക്ക് നില്‍ക്കുവായിരുന്നു. ശരിക്കും ഒരു ട്രാന്‍സ്ഫോര്‍മേഷന്‍ നമുക്ക് മനസ്സിലാകും. ഷൂട്ട് കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴും പുള്ളി ആ ലുങ്കിയില്‍ തന്നെയാണ് പോകുന്നത്. റിയലിസ്റ്റിക് ആകാന്‍ എല്ലാവരേയും കുറച്ചു ഡള്‍ ആക്കിയാണ് കാണിച്ചത്. മജു ഇക്കക്ക് നല്ല നിര്‍ബന്ധമുണ്ടായിരുന്നു എല്ലാവരും റിയല്‍ ആയ തന്നെ തോന്നണമെന്ന്.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ഷൂട്ട് ഒക്കെ. നമ്മള്‍ സിങ്ക് സൗണ്ട് ആയതു കൊണ്ട് എത്രയൊക്കെ നാട്ടുകാരോട് നിങ്ങള്‍ മിണ്ടരുത് എന്ന് പറഞ്ഞാലും അവര്‍ ഒന്ന് പണിപറ്റിച്ചാല്‍ നമ്മള്‍ ഫുള്‍ പോകും. പക്ഷെ എന്തോ ഭാഗ്യത്തിന് ഈ സിനിമയെ അത്രയും സപ്പോര്‍ട്ട് ചെയ്യുന്ന നാട്ടുകാരായിരുന്നു അവിടെ. ചില നാട്ടിന്‍പുറത്തുകാരി പെണ്ണുങ്ങള്‍ കെട്ടിച്ചു വിട്ടിട്ടും വീട്ടിലേക്ക് വന്ന് നില്‍ക്കുന്നതും മറ്റുമൊക്കെ കണ്ടിട്ടില്ലേ, അങ്ങനെ ഉള്ള ഒരു കഥാപാത്രമാണ് തന്റെത്’- ഗ്രേസ് ആന്റണി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments