GeneralLatest NewsNEWS

ഒമിക്രോണ്‍ : തിയേറ്ററുകളില്‍ രാത്രി പ്രദര്‍ശനത്തിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രിയുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഈ ദിവസങ്ങളില്‍ രാത്രി പത്തുമണിക്കു ശേഷം പ്രദര്‍ശനത്തിന് അനുമതിയുണ്ടാവില്ല.

രാത്രിയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പത്തുമണിക്ക് ശേഷം തിയേറ്ററില്‍ സിനിമാ പ്രദര്‍ശനം നടത്തരുതെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ പുറപ്പെടുവിച്ചിരുന്നുവെങ്കിലും തിയേറ്ററുകളിലെ സെക്കന്റ് ഷോ അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇതുവരെ നിയന്ത്രണം ഉണ്ടായിരുന്നില്ല.

കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ തിയേറ്ററുകളുടെ കാര്യം പറഞ്ഞിരുന്നില്ല. അതിനാലാണ് കൂടുതല്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനുവരി രണ്ടുവരെയാണ് സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button