GeneralLatest NewsNEWS

ആർ ആർ ആർന് പിന്നാലെ പ്രതിഫലം കുത്തനെ കൂട്ടി രാം ചരൺ

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ താരപരിവേഷം കുതിച്ചുയർന്നിരുന്നു. എന്നാലിപ്പോൾ ആർ ആർ ആർ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ രാം ചരണും ജൂനിയർ എൻടിആറിനും വേണ്ടി നിർമ്മാതാക്കൾ കാത്തിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. അടുത്ത വർഷം സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ താരങ്ങൾ പ്രതിഫലവും കുത്തനെ ഉയർത്തിയിരിക്കുകയാണ്. .

ടോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രാം ചരണിന്റെ പ്രതിഫലം നൂറു കോടിയിലേക്ക് എത്തിയത്രേ. ആർ ആർ ആർന് ശേഷം ചെയ്യാനിരിക്കുന്ന രണ്ട് ചിത്രത്തിൽ നൂറ് കോടിയാണ് താരം പ്രതിഫലമായി വാങ്ങിക്കുന്നത്. സംവിധായകൻ ശങ്കർ, ഗൗതം തിന്നാനുരി എന്നിവരുടെ ചിത്രങ്ങളിലാണ് രാം ചരൺ ഇത്ര വലിയ തുക പ്രതിഫലമായി വാങ്ങുന്നത്. യുവി ക്രിയേഷനാണ് ചിത്രം നിർമിക്കുന്നത്.

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ പുതിയ ചിത്രം RRR പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജനുവരി 7 നാണ് ആർആർആർ പുറത്തിറങ്ങുന്നത്. തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒപ്പം ആലിയ ഭട്ടും ഒന്നിച്ചെത്തുന്ന ചിത്രം ബാഹുബലിയേക്കാൾ വലിയ ദൃശ്യ വിസ്മയമായിരിക്കും ഒരുക്കുക എന്നതിൽ സംശയമില്ല. 450 കോടി മുതൽ മുടക്കിൽ രാജമൗലി ഒരുക്കിയിരിക്കുന്ന ചിത്രം തെലുങ്കിന് പുറമേ, ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ചിത്രം ഒന്നിച്ചു പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button