GeneralLatest NewsNEWS

തമിഴ് നടന്‍ വടിവേലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒമിക്രോണെന്ന് സംശയം

തമിഴ് താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് വടിവേലു ലണ്ടനില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ചിത്രത്തിന്‍റെ ജോലിക്കായി നാളുകളായി ലണ്ടനിലായിരുന്നു വടിവേലു. നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് വടിവേലു ലണ്ടനില്‍ പോയത്. നടന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും സുഖം പ്രാപിക്കുന്നതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഒമിക്രോണ്‍ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പുതിയ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനാണ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനൊപ്പം ലണ്ടനില്‍ വടിവേലു തങ്ങിയത്. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിനു ശേഷം രോ​ഗലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button