InterviewsLatest NewsNEWS

വലിയ ആഗ്രഹമായിരുന്നു വിജയ് ചിത്രം മാസ്റ്ററില്‍ അഭിനയിക്കണമെന്ന്, അജഗജാന്തരം ഷൂട്ട് ആയത് കൊണ്ട് ‘നോ’ പറഞ്ഞു: പെപ്പെ

സ്വാതന്ത്ര്യം അര്‍ത്ഥരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് അജഗജാന്തരം. ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോൾ അജഗജാന്തരം എന്ന സിനിമയ്ക്ക് വേണ്ടി വിജയ് ചിത്രം മാസ്റ്ററില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം വേണ്ടെന്ന് വെച്ചെന്ന് പറയുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. മാസ്റ്ററിലേക്ക് വിളിക്കുന്ന സമയത്ത് അജഗജാന്തരം ഷൂട്ട് താത്കാലികമായി നിര്‍ത്തി മാസ്റ്റര്‍ ഷൂട്ടിന് പോകണമായിരുന്നു. അത് എന്തുകൊണ്ടോ താന്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് പെപ്പെ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

‘ചാന്‍സ് ഒരുപാട് വന്നിരുന്നു. വിജയ്‌യുടെ മാസ്റ്ററില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. വലിയ ആഗ്രഹമായിരുന്നു ചെയ്യണമെന്ന്. പക്ഷെ മാസ്റ്ററും അജഗജാന്തരത്തിന്റെ ഡേറ്റുമായി ക്ലാഷ് വന്നു. മാസ്റ്റര്‍ ചെയ്യണമെങ്കില്‍ ഞാന്‍ അജഗജാന്തരത്തിന്റെ ചിത്രീകരണത്തിനിടയില്‍ പോയി ചെയ്യണമായിരുന്നു. അങ്ങന വന്നപ്പോള്‍ അത് വേണ്ടെന്ന് വെച്ചു. ഒരു കണക്കിന് അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം അജഗജാന്തരം ചിത്രീകരണം പൂര്‍ത്തിയായി 8 ദിവസത്തിന് ശേഷമാണ് കൊറോണ വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിക്കലും അത്രയും ആള്‍ക്കൂട്ടത്തെ വെച്ച് സിനിമ ചെയ്യാന്‍ സാധിക്കില്ല. പിന്നെ നമ്മള്‍ നന്നായി അഭിനയിച്ചാല്‍ ഇനിയും സിനിമകള്‍ വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.’ – എന്നാണ് പെപ്പെ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button