ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി മികച്ച അഭിപ്രായം നേടി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങ് തുടരുകയാണ്. ചിത്രത്തില്‍ നടന്‍ ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രത്തെയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മിന്നല്‍ മുരളിയുടെ വെറുമൊരു എതിരാളി അല്ല, ഷിബു. കഥയുടെ നട്ടെല്ല് തന്നെ ഷിബു ആയിരുന്നു. റിലീസിന് പിന്നാലെ ഗുരു സോമസുന്ദരത്തിന് നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.
‘ഈ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ എനിക്ക് കാത്തിരിക്കേണ്ടി വന്നു. പക്ഷെ ഇത് ഞാന്‍ പരിചയപ്പെട്ടതില്‍ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളാണ്. ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു. ജെയ്‌സണും ഷിബുവുമാവാന്‍ ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയും ബന്ധവും വേണ്ടിവന്നു. മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച മികച്ച അനുഭവങ്ങളില്‍ ഒന്നാണ് ഗുരു സോമസുന്ദരവുമായുള്ള എന്റെ അടുപ്പം. ഒരു ഗുരുവായി കാണാന്‍ കഴിയുന്ന സുഹൃത്തിനെ എനിക്ക് ലഭിച്ചുവെന്നത് വാക്കുകള്‍കൊണ്ട് പറയാന്‍ സാധിക്കാത്തതിനും അപ്പുറമുള്ള സന്തോഷമാണ്. ഗുരു സോമസുന്ദരം സര്‍, ഈ ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൈകോര്‍ത്തതിന് ഒരുപാട് നന്ദി.’ – എന്നാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Also Read:മിന്നലായി ടോവിനോ, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം ഇതാദ്യം: മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമയെന്ന് വി ശിവൻകുട്ടി നെറ്റ്ഫ്‌ലിക്‌സ് റിലീസിന് മുന്‍പ് ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ നടന്ന മിന്നല്‍ മുരളിയുടെ പ്രദര്‍ശനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സമീപകാലത്ത് മറ്റൊരു ഇന്ത്യന്‍ റിലീസിനും നെറ്റ്ഫ്ലിക്സ് ഇത്രയും പ്രാധാന്യവും ഹൈപ്പും കൊടുത്തിരുന്നില്ല. പ്രീ-റിലീസ് പ്രൊമോഷനുകളിലൂടെ സൃഷ്‍ടിക്കപ്പെട്ട ഹൈപ്പിനോട് നീതി പുലര്‍ത്തുന്ന ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയിരിക്കുന്ന ചിത്രം ടൊവീനോയുടെയും ബേസിലിന്‍റെയും കരിയറിലെ നാഴികക്കല്ലാണ്. ഗോദ എന്ന വിജയചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ച ചിത്രവുമാണിത്.
Post Your Comments