സർക്കാർ നൽകുന്ന സൗജന്യ റേഷൻ കിറ്റും പെൻഷനും പാവപ്പെട്ടവർ തൊഴുകൈയ്യോടെ സ്വീകരിക്കുന്നത് ദുരന്തമാണെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍. ജനങ്ങൾക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റും പെൻഷനുമെല്ലാം സൗജന്യമാണെന്ന് കരുതുന്നത് ദുരന്തമാണെന്നും അവയെല്ലാം തങ്ങളുടെ നികുതി പണമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകൻ.
കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യ കിറ്റ് നല്‍കിയത് ഒരു ഔദാര്യമോ സൗജന്യമോ അല്ല എന്നും അത് അങ്ങനെയാണെന്ന് ജനങ്ങൾ കരുതുന്നതാണ് അബദ്ധമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ കിറ്റു നല്‍കുമ്പോള്‍ പാവപ്പെട്ടവന്‍ തൊഴുത് അത് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. അധികാരം ജനങ്ങളില്‍ നിന്നുണ്ടാവുകയും അധികാരം ജനങ്ങളെ സൗജന്യകാംക്ഷികളായി കാണുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് നിലനില്‍ക്കുന്നത്.
‘അധികാരം നിങ്ങള്‍ക്ക് പെന്‍ഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് റേഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് കിറ്റ് തരുന്നു ഇതെല്ലാം അധികാരം നിങ്ങള്‍ക്ക് നല്‍കുന്ന സൗജന്യമാണെന്ന് നിങ്ങളും അധികാരവും കരുതുന്നു, അതാണ് ദുരന്തം. നമ്മള്‍ നമ്മെ തന്നെ യാചകരായി കാണുന്നു, ഭരണകൂടം നല്‍കുന്ന ആനുകൂല്യം നിങ്ങളുടെയും എന്റെയും നികുതി പണമാണമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്’, രഞ്ജി പണിക്കര്‍ പറഞ്ഞു.
Post Your Comments