GeneralLatest NewsNEWS

അഭ്യൂഹത്തിന് വിരാമം, സുസ്മിത സെന്നും കാമുകന്‍ റോഹ്‌മാനും വേര്‍പിരിഞ്ഞു

2018 മുതല്‍ പ്രണയത്തില്‍ ആയിരുന്ന സുസ്മിത സെന്നും കാമുകന്‍ റോഹ്‌മാനും വേര്‍പിരിഞ്ഞു. ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. സുസ്മിത തന്നെയാണ് റോഹ്‌മാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് തങ്ങള്‍ വേര്‍പിരിഞ്ഞ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

2018 ലാണ് സുസ്മിത സെന്‍ ആദ്യമായി റോഹ്മാന്‍ ഷോവലിനൊപ്പമുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്, ഇത് ആരാധകരെ ആകാംക്ഷാഭരിതരാക്കി. താമസിയാതെ, ഇരുവരും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു. അതിനിടെ ഇരുവരും വേര്‍പിരിയുകയാണെന്നും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഊഹാപോഹങ്ങള്‍ വിരാമമിട്ട് സുസ്മിത സെന്‍ രംഗത്തെത്തി.

റോഹ്മാനൊപ്പം ഫൈള്റ്റില്‍ യാത്ര ചെയ്യുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. ചിത്രത്തില്‍ റോഹ്മാന്‍ സുസ്മിതയുടെ തലയില്‍ ചുംബിക്കുന്നതും കാണാം. അത്രയും സന്തോഷത്തോടെയുള്ള ചിത്രമാണെങ്കിലും തികച്ചും ആരാധകരെ നിരാശരാക്കുന്ന കാര്യമാണ് നടി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഏറെ കാലമായി രണ്ടാളും വേര്‍പിരിഞ്ഞിട്ട് എന്നാണ് സുസ്മിത വെളിപ്പെടുത്തുന്നത്. ‘സുഹൃത്തുക്കളായിട്ട് ആയിരുന്നു ഞങ്ങളുടെ തുടക്കം, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു!! എന്നാല്‍ ആ ബന്ധം അവസാനിച്ചു. സ്‌നേഹം തുടരുന്നു’ എന്നാണ് സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഊഹാപോഹങ്ങള്‍ വേണ്ട, ഓര്‍മ്മകൾ, നന്ദി, സ്‌നേഹം, സൗഹൃദം എന്നീ ഹാഷ്ടാഗുകളും താരം പങ്കുവെച്ചിട്ടുണ്ട്.

ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്. എന്നാല്‍ റോഹ്മാനുമൊത്തുള്ള ചിത്രങ്ങളൊന്നും സുസ്മിത ഡിലീറ്റ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്

shortlink

Post Your Comments


Back to top button