കൊച്ചി: ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട് . നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടര്‍ ടി.വിയുടെ റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കണം ഉണ്ടാകുമെന്നാണ് രഞ്ജിത്ത് പറഞ്ഞിരിക്കുന്നത്.
1987ല്‍ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. മോഹന്‍ലാല്‍ നായകനായ രാവണപ്രഭുവാണ് രഞ്ജിത് സംവിധാനം ചെയ്ത ആദ്യ ചിത്രം. തിരക്കഥയ്ക്കും സംവിധാനത്തിനും പുറമെ അഭിനയത്തിലും മികവ് പുലര്‍ത്തിയ രഞ്ജിത്ത് സിനിമയില്‍ എത്തിയതിന്റെ 34 ാം വര്‍ഷത്തിലാണ് ഇപ്പോൾ. ഭീഷ്മപര്‍വ്വം, 21 ഗ്രാംസ് എന്നീ സിനിമകളാണ് രഞ്ജിത്തിന്റെതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
Post Your Comments