![](/movie/wp-content/uploads/2021/12/eeran-nila-song.jpg)
വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ് സെൻ ഒരുക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിൽ ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെന്‍ – ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക.
കാറ്റത്തൊരു മൺകൂട്….കൂട്ടിന്നൊരു വെൺപ്രാവ് എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷം ‘മേരി ആവാസ് സുനോ’യിലെ ‘ഈറൻ നിലാ… എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനം റിലീസായി. പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. ബി കെ ഹരി നാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം. ജയചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാർഡിന്‍റെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് പുതിയ ഗാനം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്.
ജോണി ആന്റണി, സുധീർ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്‍മീരിലുമാണ് ഷൂട്ടിങ്. എഡിറ്റർ ബിജിത് ബാലയാണ്യ, സംഗീതം എം ജയചന്ദ്രൻ, വരികൾ ബി കെ ഹരി നാരായണൻ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്.
Post Your Comments