സമാജ്‌വാദി പാര്‍ട്ടി (എസ്‌പി) രാജ്യസഭാ എംപി ജയാ ബച്ചന്‍ രാജ്യസഭയില്‍ പൊട്ടിത്തെറിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പനാമ പേപ്പര്‍ കേസില്‍ മരുമകള്‍ ഐശ്വര്യ റായ് ബച്ചനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പുറകെയായിരുന്നു സഭയില്‍ ജയ ബച്ചന്റെ രോഷ പ്രകടനം.
ഇപ്പോൾ ജയയുടെ മുന്‍കോപത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മക്കളായ അഭിഷേകും ശ്വേതയും. അമ്മയ്ക്ക് ക്ലോസ്ട്രോഫോബിയ എന്ന അസുഖമുണ്ടെന്നും ആള്‍ക്കൂട്ടത്തെ കാണുമ്പോൾ പെട്ടെന്ന് അസ്വസ്ഥയാകുന്ന മാനസികാവസ്ഥയാണെന്നും അഭിഷേക് ബച്ചന്‍ പറയുന്നു. ചിലപ്പോള്‍ പെട്ടെന്നാണ് ദേഷ്യം വരുന്നതെന്നും പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകള്‍ക്ക് ഇത്തരമൊരു സാഹചര്യം പലപ്പോഴും അനുഭവപ്പെടാറുണ്ടെന്നും പറയുന്നു.
ക്യാമറ ഫ്ലാഷുകള്‍ കണ്ണില്‍ അടിക്കുന്നതും ശബ്ദമുഖരിതമായ ഇടങ്ങളും താരത്തെ അലോസരപ്പെടുത്താറുണ്ട്. അസ്ഥാനത്ത് ചോദ്യങ്ങളുമായെത്തുന്ന പാപ്പരാസികളാണ് ജയ ബച്ചന്റെ ക്ഷിപ്രകോപത്തിന്റെ പ്രധാന ഇരകള്‍. ജയയുടെ രോഷ പ്രകടനങ്ങളുടെ വീഡിയോകള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ് സമൂഹ മാധ്യമങ്ങളും
Post Your Comments