കലാഭവന്‍ മിമിക്രി ഗ്രൂപ്പില്‍ നിന്നും മിനിസക്രീന്‍ ആരാധകരുടെ പ്രിയങ്കരനായി മാറി മലയാള സിനിമയിൽ തന്റേതായ ഇടം സ്ഥാപിച്ചെടുത്ത നടനാണ് കലാഭവന്‍ നാരായണന്‍കുട്ടി. സിനിമയില്‍ ആദ്യമാദ്യം ചെറിയ ചെറിയ ഹാസ്യവേഷങ്ങളിലാണ് എത്തിയത്. ഇപ്പോഴിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞിനെ കുറിച്ച് പറയുകയാണ് നടന് പറയാം നേടാം എന്ന പരിപാടിയിൽ .
‘ഞാന്‍ ഷൂട്ടിംഗിനും മറ്റും പോകുന്നതു കൊണ്ട് ആ വേദന അറിഞ്ഞതു മുഴുവനും ഇവളാണ്. ഞാന്‍ എപ്പോഴും എൻഗേജ്ഡ് ആയിരുന്നു .അപ്പോള്‍ അത് അറിയുന്നത് ഇവളാണ്. എല്ലാവര്ക്കും ഉള്ള പോലെ ഒരു കുഞ്ഞില്ലെന്ന സങ്കടം ആയിരുന്നു ഞങ്ങളെ അലട്ടിയിരുന്നത്.
ആവണങ്ങാട്ട് വിഷ്ണുമായയുടെ ആളാണ് ഞാന്‍. ചാത്തന് സ്വാമി. സ്വാമിയാണ് എനിക്ക് മകളെ നല്‍കിയത്. അവിടെ പോയി പ്രാര്‍ത്ഥിച്ചു. 17 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമാണു മകള്‍ ജനിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അവള്‍ക്ക് ഭാഗ്യലക്ഷ്മി എന്നു പേര് നല്‍കിയത്. ഡാന്‍സിലും പാട്ടിലും കുറച്ചു കഴിവുണ്ട് മകള്‍ക്ക്’- അദ്ദേഹം പറഞ്ഞു.
Post Your Comments