GeneralLatest NewsNEWS

‘അ​പ്പ​ന്‍റെ അ​ഡ്ര​സി​ല​ല്ല ഞാ​ന്‍ സി​നി​മ​യി​ല്‍ വ​ന്ന​ത്, എ​ന്‍റെ മ​ക്ക​ളും അ​ങ്ങ​നെ​യാ​വ​ണം ‘: ടോ​വി​നോ തോ​മ​സ്

യുവനടന്മാരിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. ഓരോ ചിത്രത്തിലെയും കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും പോകാൻ മടിയിലാത്ത താരം വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി മനസ്സുകളിൽ ഇടം നേടി. ഇപ്പോൾ തന്റെ കുടുംബത്തെ കുറിച്ചും അവരുടെ സപ്പോർട്ടിനെ കുറിച്ചുമെല്ലാം പറയുകയാണ് താരം. ഒപ്പം മക്കളോടുള്ള തന്റെ സ്നേഹവും അവർ എങ്ങിനെയുള്ളവരാകണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും പറയുന്നു.

ടോവിനോയുടെ വാക്കുകൾ :

‘കു​ടും​ബ​ത്തി​ന്‍റെ സ​പ്പോ​ര്‍​ട്ടിലാണ് സി​നി​മ​യ്ക്കു വേ​ണ്ടി കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വി​ടു​ന്ന​ത്. എ​ന്‍റെ ക​രി​യ​ര്‍ മ​ന​സി​ലാ​ക്കി അ​തി​നു വേ​ണ്ടി അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​വ​രാ​ണ് ഭാ​ര്യ​യും മ​ക്ക​ളും. ഒ​രു ലൊ​ക്കേ​ഷ​നി​ല്‍ നി​ന്ന് അ​ടു​ത്ത ലൊ​ക്കേ​ഷ​നി​ലേ​ക്ക് അ​വ​ർ എന്‍റെ കൂ​ടെ യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. എ​ന്‍റെ ജോ​ലി​യും ന​ട​ക്കും, അ​വ​ര്‍​ക്ക് പു​തി​യ സ്ഥ​ല​ങ്ങ​ളും കാ​ണാം. ഷൂ​ട്ടിം​ഗ് ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് പു​റ​ത്ത് പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യോ ക​റ​ങ്ങു​ക​യോ ഒ​ക്കെ ചെ​യ്യാ​മ​ല്ലോ. എ​ല്ലാ ദി​വ​സ​വും കാ​ണാ​നും അ​ര​മ​ണി​ക്കൂ​റാ​ണെ​ങ്കി​ല്‍ അ​ത്ര​യും സ​മ​യം ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ള്‍​ക്കു​മൊ​പ്പം ഇ​രി​ക്കാ​നും ക​ഴി​യു​ന്ന​ത് ഒ​രു​പാ​ട് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​മാ​ണ്.

കു​ടും​ബ​വു​മാ​യി വ​ള​രെ അ​റ്റാ​ച്ച്ഡ് ആ​യി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ന്‍. മ​ക്ക​ളെ ഒ​രു ദി​വ​സം പോ​ലും പി​രി​ഞ്ഞി​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു കൊ​ണ്ടാ​ണ് ലൊ​ക്കേ​ഷ​നി​ല്‍ എ​നി​ക്കൊ​പ്പം അ​വ​രെ​യും കൊ​ണ്ട് പോ​കു​ന്ന​ത്. മ​ക്ക​ള്‍ സ്വ​ന്തം നി​ല​യി​ല്‍ ജീ​വി​തം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന അ​ച്ഛ​നാ​ണ് ഞാ​ന്‍. എ​ന്‍റെ അ​പ്പ​ന്‍ അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ളെ വ​ള​ര്‍​ത്തി​യ​ത്. അ​പ്പ​ന്‍റെ അ​ഡ്ര​സി​ല​ല്ല ഞാ​ന്‍ സി​നി​മ​യി​ല്‍ വ​ന്ന​ത്. എ​ന്‍റെ മ​ക്ക​ളും അ​ങ്ങ​നെ​യാ​വ​ണം ജീ​വി​തം തെര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യം കൊ​ടു​ത്തേ ഞാ​ന​വ​രെ വ​ള​ര്‍​ത്തു​ക​യു​ള്ളു’- ടോ​വി​നോ പറഞ്ഞു.

 

shortlink

Post Your Comments


Back to top button