GeneralLatest NewsNEWS

‘എന്റെ ഹൃദയം നിങ്ങളെ കുറിച്ചോര്‍ക്കുമ്പോൾ വിങ്ങുകയാണ്’ : അച്ഛന്റെ ഓർമ്മകളിൽ സുപ്രിയ മേനോൻ

കുറച്ചു നാളുകൾക്ക് മുൻപേ ആയിരുന്നു നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്റെ അച്ഛന്‍ വിജയകുമാര്‍ മേനോന്റെ മരണം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ഏക മകളായ സുപ്രിയയായിരുന്നു അച്ഛന്‍ രോ​ഗാവസ്ഥയിലായിരുന്നപ്പോള്‍ നോക്കിയതും ചികിത്സിച്ചതും

ഏക മകളായിരുന്നതിനാല്‍‌ വലിയൊരു ബന്ധം അച്ഛനുമായി സുപ്രിയയ്ക്കുണ്ടായിരുന്നു. അച്ഛന്‍ വിട്ടുപിരിഞ്ഞിട്ട് ഒരു മാസം ആയിട്ടും അച്ഛന്റെ ഓര്‍മകളിലാണ് സുപ്രിയ. അച്ഛനെ കുറിച്ച്‌ സുപ്രിയ പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സിനിമ കാണുമ്പോൾ ഡാഡി നിങ്ങളെ കുറിച്ച്‌ ഞാന്‍ ചിന്തിച്ചു പോവുകയാണ്. റേഡിയോയില്‍ ഒരു ഗാനം വെയ്ക്കുമ്പോളും, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമ്പോളും ഞങ്ങള്‍ നിങ്ങളെ കുറിച്ച്‌ ചിന്തിക്കും. ചികിത്സയിലായിരുന്ന ഹോസ്പിറ്റലിന്റെ വഴിയിലൂടെ വണ്ടി ഓടിക്കുമ്പോൾ ഞാന്‍ നിങ്ങളെ കുറിച്ച്‌ ചിന്തിക്കുകയാണ് ഡാഡി. അടുത്ത വര്‍ഷത്തേക്ക് പുതിയ പ്ലാന്‍സ് ഉണ്ടാക്കുമ്പോളും ഡാഡി ഞാന്‍ നിങ്ങളെ കുറിച്ച്‌ ചിന്തിച്ചുപോവുകയാണ്.

ഞാന്‍ പ്രഭാതത്തിലേക്ക് ഉണരുമ്പോളും, അങ്ങേയ്ക്ക് വേണ്ടി ഞാന്‍ ഈ വാക്കുകള്‍ കുറിക്കുമ്പോളും ഡാഡി ഞാന്‍ നിങ്ങളെ കുറിച്ച്‌ ചിന്തിക്കുന്നു. ഈ നിമിഷങ്ങളും ഓരോ നിമിഷങ്ങളും ഞാന്‍ നിങ്ങളെ കുറിച്ചോര്‍ക്കുകയാണ് എന്റെ ഹൃദയം നിങ്ങളെകുറിച്ചോര്‍ക്കുമ്പോൾ വിങ്ങുകയാണ്’ സുപ്രിയ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button