Uncategorized

ലഹരിക്കേസുകളില്‍ പെടുന്ന അംഗങ്ങള്‍ക്കെതിരെ നടപടി, സ്ത്രീസുരക്ഷക്ക് പ്രാമുഖ്യം: നിയമാവലി പുതുക്കി ‘അമ്മ’

താരസംഘടനയായ ‘അമ്മ’യിൽ നയപരമായ മാറ്റങ്ങള്‍ക്കൊപ്പം പതിനൊന്നംഗ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു. ശ്വേതാമേനോനും മണിയന്‍പിള്ള രാജുവുമാണ് വൈസ് പ്രസിഡന്റുമാര്‍. സ്ത്രീസുരക്ഷക്ക് പ്രാമുഖ്യം നല്‍കി നിയമാവലി പുതുക്കിയ സംഘടന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും.

‘സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഡബ്‌ള്യു.സി.സി ഉന്നയിച്ച ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ നിയമാവലി പുതുക്കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പുറത്തുനിന്ന് ഒരാള്‍കൂടി ഉള്‍പ്പെടുന്ന അഞ്ചംഗ ഇന്റേണല്‍ കമ്മിറ്റി നിലവില്‍ വരും.

ലഹരിക്കേസുകളില്‍ പെടുന്ന അമ്മ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. അമ്മയില്‍നിന്ന് രാജിവെച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്’- മോഹന്‍ലാല്‍ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button