GeneralLatest NewsNEWS

‘സിനിമ ഇറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ ഡീഗ്രേഡ്, വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണ്’: മോഹന്‍ലാല്‍

ചിലർ ഡീഗ്രേഡിംഗിലൂടെ മലയാള സിനിമയെ കൊല്ലുകയാണെന്ന് മോഹന്‍ലാല്‍. അമ്മയുടെ പുതിയ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മരക്കാറിനെതിരെ ഉയര്‍ന്ന ഡീഗ്രേഡിംഗിനെതിരെ മോഹന്‍ലാല്‍ പ്രതികരിച്ചത്.

‘ഡീഗ്രേഡിംഗ് ചെയ്യുന്നത് ആരാണെന്ന് നമുക്ക് അറിയില്ലലോ? ഇതുപോലുള്ള സിനിമകള്‍ വന്നാലേ സിനിമയുടെ വീല്‍ മുന്നോട്ട് ചലിക്കൂ. അമ്മയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തികച്ചും വ്യത്യസ്തമായ കാര്യമാണിത്.

സിനിമ കണ്ടിട്ട് നല്ലതാണെങ്കില്‍ നല്ലതെന്ന് പറയാം മോശമാണെങ്കില്‍ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിംഗ് ഉണ്ടായി. അത് ഈ സിനിമയ്ക്ക് മാത്രമല്ല ഒരുപാട് സിനിമയ്‌ക്കെതിരെയും ഉണ്ടായി. ഇതിലൂടെ വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണ്. സിനിമ ഇറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണ്’- മോഹന്‍ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button