GeneralLatest NewsNEWS

ഇവരാണ് ഇന്ത്യയിലെ ‘വിലപിടിപ്പുള്ള’ സംവിധായകന്മാർ

പലപ്പോഴും സിനിമയിലെ താരങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ബിസിനസ് നടക്കുന്നത് എങ്കിലും സിനിമയുടെ അമരക്കാരന്‍ സംവിധായകനാണ്. തിരക്കഥാകൃത്ത് എഴുതിയ കഥയ്ക്കും സംഭാഷണങ്ങള്‍ക്കും രൂപം കൊടുത്ത് സിനിമയുടെ ആദ്യ രൂപം ഉണ്ടാകുന്നത് സംവിധായകന്റെ ഉള്ളിലാണ്.

പ്രതിഫല കാര്യത്തില്‍ നായകന്മാരെ വെച്ച് നോക്കുമ്പോള്‍ സംവിധായകരുടെ പ്രതിഫലം കുറവാണ്. എന്നാൽ ചുരുക്കം ചില സമയങ്ങളില്‍ സംവിധായകനെ കേന്ദ്രീകരിച്ചും സിനിമയുടെ ബിസിനസ് നടക്കാറുണ്ട്. നൂറ് കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഉണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം.

എസ്.എസ്. രാജമൗലി

തെലുഗു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് എസ് എസ് രാജമൗലി. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ മഗധീര, 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ഈച്ച, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി എന്നിവ അദ്ദേഹത്തിന്റെ വിജയസിനിമകളാണ്.

ഇതിൽ ബാഹുബലിയുടെ ഗംഭീര വിജയത്തോടെ ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന സംവിധായകനായി മാറി രാജമൗലി. ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങള്‍ സംവിധാനം ചെയ്യുന്നതിന് 100 കോടി രൂപയാണ് രാജമൗലി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 450 കോടി രൂപയ്ക്ക് നിര്‍മ്മിച്ച ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങളില്‍ ആദ്യ ഭാഗം മാത്രം 434 കോടി രൂപയാണ് നേടിയത്.

രോഹിത് ഷെട്ടി

ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമായ ഫൂൽ ഔർ കാന്റെയിൽ സഹസംവിധായകനായാണ് ഷെട്ടി തന്റെ 17-ാം വയസ്സിൽ കരിയർ ആരംഭിച്ചത്. ഇപ്പോൾ ബോളിവുഡില്‍ സ്ഥിരമായി ബോക്‌സോഫീസ് വിജയം കൊയ്യുന്ന സംവിധായകരില്‍ ഒരാളാണ് രോഹിത് ഷെട്ടി.

മാസ് മസാല സിനിമകള്‍ ഒരുക്കുന്നതില്‍ രോഹിത് ഷെട്ടിക്കുള്ള പ്രത്യേക കഴിവ് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാളാക്കി. ഒരു സിനിമയ്ക്ക് 25 മുതല്‍ 30 കോടി രൂപ വരെയാണ് രോഹിത് ഷെട്ടി ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

എസ് ശങ്കര്‍

തമിഴ് ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് എസ്. ഷങ്കർ. ഇന്ത്യൻചലച്ചിത്രരംഗത്തെ ഏറ്റവും ചെലവുകൂടിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രസിദ്ധനായ ഇദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ്.

ശിവാജി, യെന്തിരന്‍, റോബോ 2.0 തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം സാങ്കേതിക തികവിന്റെ സഹായത്തോടെ ഒരുക്കിയിരുന്നു. 40 കോടി രൂപയാണ് ശങ്കര്‍ തന്റെ പുതിയ സിനിമയായ ഇന്ത്യന്‍ 2 വിന് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കരണ്‍ ജോഹര്‍

ബോളിവുഡ് ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കരണ്‍ ജോഹര്‍. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായെംഗെ’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി ആണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1998ല്‍ ആദ്യചിത്രമായ ‘കുച്ച് കുച്ച് ഹോതാ ഹേ’ സംവിധാനം ചെയ്തു. ഈ ചിത്രത്തിന് 8ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

അഞ്ചുവര്‍ഷമായി സംവിധാന രംഗത്ത് നിന്ന് വിട്ടുനിന്ന കരണ്‍ ജോഹര്‍ വീണ്ടും സംവിധാന രംഗത്തേക്ക് തിരികെയെത്തിയിരിക്കുകയാണ്. ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തിരിച്ചുവരുന്നത്. 12 കോടി രൂപയാണ് ഈ ചിത്രത്തിന് കരണ്‍ ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ് കുമാര്‍ ഹിരാനി

രാജ് കുമാര്‍ ഹിരാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കോടി കണക്കിന് രൂപയാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും ബോക്‌സോഫീസില്‍ നിന്ന് വാരുന്നത്. സിനിമ എഡിറ്ററായി ജോലി ചെയ്താണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 2000ത്തില്‍ പുറത്തിറങ്ങിയ മിഷന്‍ കാശ്മീര്‍ എന്ന ചിത്രത്തിന്റെ എഡിറ്ററായിരുന്നു.

2003ല്‍ മുന്ന ഭായ് എംബി ബി എസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നുവന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പി.കെ, ത്രീ ഇഡിയറ്റ്‌സ്, മുന്നാഭായി, സഞ്ജു തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്ത് ഹിറ്റ് ചാര്‍ട്ടില്‍ കയറിയത്. ഒരു ചിത്രത്തിന് 24 കോടി രൂപയോളമാണ് രാജ് കുമാര്‍ ഹിരാനി ഈടാക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലി

ചലച്ചിത്ര സംവിധായകനും സംഗീത സംവിധായകനുമാണ് സജ്ഞയ് ലീല ബന്‍സാലി. പടുകൂറ്റന്‍ സെറ്റുകളും വസ്ത്രാലങ്കാരങ്ങള്‍ കൊണ്ടും സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമകള്‍ എന്നും ആരാധകര്‍ക്ക് ഒരു കൗതുകമാണ്.

ബോക്‌സോഫീസിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുള്ള അദ്ദേഹം പക്ഷേ പ്രത്യേകമായി ഒരു പ്രതിഫലം വാങ്ങാറില്ല. തന്റെ സിനിമയില്‍ നിന്ന് എത്രയാണോ കളക്ഷന്‍ നേടുന്നത്. അതില്‍ ഒരു നിശ്ചിത ശതമാനം പ്രതിഫലമായി വാങ്ങാറാണ് പതിവ്. ദേവദാസ്, ബ്ലാക്ക്, ബാജ്‌റാവോ മസ്താനി, സാവരിയ, ഹം ദില്‍ ദേ ചുക്കെ സനം എന്നിവ മികച്ച ചിത്രങ്ങളാണ്. 2015 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു.

 

എ.ആര്‍. മുരുഗദോസ്

ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് കോളിവുഡിലും ബോളിവുഡിലും ഒരേപോലെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച എ.ആര്‍. മുരുകദോസ്.

ഗജനി, കത്തി, സര്‍ക്കാര്‍, തുപ്പാക്കി, ദര്‍ബാര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ മുരുകദോസിന്റെതായി എത്തിയിട്ടുണ്ട്. തന്റെ ഒടുവിലെത്തെ ചിത്രമായ ദര്‍ബാറിന് വേണ്ടി 14 കോടി രൂപ പ്രതിഫലമായി വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്.

മണിരത്‌നം

പ്രമുഖ തെന്നിന്ത്യൻ സിനിമാ സംവിധായകനാണ് മണിരത്നം. സിനിമാ നിർമ്മാതാവ്, രചയിതാവ് എന്നീ രംഗങ്ങളിലും പ്രശസ്തനാണ്. ടിപ്പിക്കല്‍ തമിഴ് സിനിമകളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് പ്രത്യേകമായി തന്നെ ആരാധകരുണ്ട്.

അദ്ദേഹം ഒരു സിനിമയ്ക്ക് 9 കോടി രൂപ പ്രതിഫലം വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയ്ക്ക് എത്രയാണ് മണിരത്‌നം പ്രതിഫലം വാങ്ങിയതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.2002 ൽ അദ്ദേഹത്തിന് ഉന്നത ബഹുമതിയായ പത്മശ്രീ ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button