ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് അഭിനയിച്ച മിന്നല്‍ മുരളി കണ്ട അനുഭവം പങ്കുവച്ച് സിനിമ നിരൂപക അനുപമ ചോപ്ര. നമ്മുടെ നാട്ടില്‍ ജനിച്ചു വളര്‍ന്ന, നമ്മുടെ സ്വന്തം ഒരു സൂപ്പര്‍ഹീറോയായിട്ടാണ് മിന്നല്‍ മുരളിയെ തനിക്ക് അനുഭവപ്പെട്ടതെന്നാണ് അവര്‍ പറയുന്നത്.
‘മിന്നല്‍ മുരളി ഞാന്‍ വളരെയധികം ആസ്വദിച്ചാണ് കണ്ടത്. നമ്മുടെ നാട്ടില്‍ ജനിച്ചുവളര്‍ന്ന, നമ്മുടെ സ്വന്തം ഒരു സൂപ്പര്‍ഹീറോയായിട്ടാണ് മിന്നല്‍ മുരളിയെ തോന്നിയത്. സിനിമയിലെ എല്ലാ തമാശകളും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. അതിലുമുപരി ആ സിനിമക്കൊരു ഹൃദയമുണ്ടായിരുന്നു. എല്ലാവരും ഈ സിനിമ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്’- അനുപമ ചോപ്ര പറഞ്ഞു.
ചിത്രത്തിന്റെ ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനം മുംബൈയില്‍ നടന്നിരുന്നു. ചലച്ചിത്ര താരവും നിര്‍മ്മാതാവുമായ പ്രിയങ്ക ചോപ്ര ചെയര്‍പേഴ്സണ്‍ ആയ ജിയോ മാമി(ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ്) മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. എന്നാൽ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമായിരുന്നു എന്നാണ് ഭൂരിപക്ഷം ആരാധകരും പറയുന്നത്.
ഇന്ത്യയിലെ മികച്ച ഫിലിം ഫെസ്റ്റുകളിലൊന്നായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍ സംവിധായിക അഞ്ജലി മേനോന്, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്ഹാന് അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ്.
Post Your Comments