തന്റെ കരിയറില്‍ നേരിടേണ്ടി വന്ന തടസങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്കും ടെലിവിഷന്‍ ഷോകളിലേക്കും മടങ്ങി എത്തിയ നടി ശില്‍പ്പ ഷെട്ടി. അടുത്തിടെ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ ഫീച്ചറിലാണ് പല നിര്‍മ്മാതാക്കളും കാരണമൊന്നും കൂടാതെ തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും, ബോളിവുഡില്‍ വലിയ നടിയായി മാറിയിട്ടും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചും നടി പ്രതിപാദിക്കുന്നത്.
ശില്‍പ്പ ഷെട്ടിയുടെ വാക്കുകള്‍:
‘ഒരു ഫാഷന്‍ ഷോയില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ എന്റെ ഫോട്ടോസ് എടുക്കാന്‍ ആഗ്രഹിച്ച ഒരു ഫോട്ടോഗ്രാഫറെ കണ്ടുമുട്ടി. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റിയൊരു മികച്ച അവസരമായിരുന്നു അത്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പുറത്ത് വന്ന ഫോട്ടോഗ്രാഫുകളെല്ലാം മനോഹരമായിരുന്നു. അത് എനിക്ക് മോഡലിങ്ങിന്റെ വാതില്‍ തുറന്ന് തന്നു.
താമസിയാതെ തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആദ്യ അവസരവും എനിക്ക് ലഭിച്ചു. അവിടെ നിന്ന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഞാന്‍ മുകളിലേക്ക് ഉയര്‍ന്ന് വരികയായിരുന്നു. ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ കേവലം പതിനേഴ് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ലോകം കാണുകയോ ജീവിതം മനസിലാക്കുകയോ ചെയ്തിരുന്നില്ല.
അക്കാലത്ത് എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങും. കുറേ സിനിമകള്‍ ചെയ്തതിന് ശേഷം എന്റെ കരിയര്‍ മന്ദഗതിയിലാകുന്ന ഒരു അവസ്ഥയിലേക്ക് വന്നിരുന്നു. കഠിനമായി ഞാന്‍ ശ്രമിച്ചെങ്കിലും എപ്പോഴും പിന്നിലാണെന്ന് തോന്നി. ഒരു നിമിഷം ആഘോഷിക്കപ്പെടുകയും തൊട്ടടുത്ത നിമിഷം അവഗണിക്കപ്പെടുകയും ചെയ്‌തേക്കാം.
അങ്ങനെ ഒരു കാരണവുമില്ലാതെ തന്നെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടണ്ട്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഒരു കാരണവും ഇല്ലാതെ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയ നിര്‍മാതാക്കളുണ്ട്. പ്രപഞ്ചം എന്റെ ഇഷ്ടത്തിനല്ലല്ലോ. പക്ഷേ എന്ത് തന്നെയായാലും ഞാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു.’
Post Your Comments