25 ദിവസം കൊണ്ട് ഐ ഫോണിൽ ചിത്രീകരിച്ച സിനിമയാണ് കയറ്റം. മഞ്ജു വാര്യർ, വേദ്, ഗൗരവ് രവീന്ദ്രന്, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്, സോണിത് ചന്ദ്രന്, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
ഇപ്പോളിതാ തന്റെ പുതിയ സിനിമയായ ‘കയറ്റ’ത്തിലൂടെ മഞ്ജു വാര്യര്‍ എന്ന അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചുവെന്ന് സംവിധായകന് സനല്‍ കുമാർ ശശിധരന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആണ് സനല്‍ കുമാർ ഇത് കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് :
‘കയറ്റം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. ആ സിനിമയിലൂടെ എനിക്ക് ഈ അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചു. അവര്‍ ബഹുമുഖയായ കലാകാരിയാണ്, നര്‍ത്തകിയാണ്, എഴുത്തുകാരിയാണ് സംവിധായികയാണ്, അത്ഭുതകരമായ വ്യക്തിത്വമാണ്.
സ്വകാര്യമായി സംസാരിക്കാന്‍ സാഹചര്യം ലഭിച്ചില്ലെങ്കിലും ഇനി സ്വകാര്യമായി ലഭിക്കുന്ന അവസരത്തില്‍ ഞങ്ങളുടെ സംവിധാനങ്ങളെ കുറിച്ച് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാന്‍ ആഗ്രഹിക്കുന്നു. അവരോടുള്ള എന്റെ ആരാധനയുടെയും സ്നേഹത്തിന്റെയും പേരിലായിരിക്കും കയറ്റം ഓര്മിക്കപ്പെടാന് പോകുന്നതെന്നു തോന്നുന്നു’- സനല്‍ കുമാര്‍ ശശിധരന് കുറിച്ചു.
നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്.
Post Your Comments