കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലെ രസകരമായൊരു അനുഭവങ്ങൾ പങ്കുവെച്ച് ആസിഫ് അലിയും മിഥുനും. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തില്‍ താരങ്ങൾ അനുഭവങ്ങൾ പങ്കുവെക്കുന്നത്. മാത്തുക്കുട്ടിയുടെ സംവിധാനത്തിൽ ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കുഞ്ഞെൽദോ.
‘സിനിമയില്‍ ഒരു പയ്യന്റെ ചെവിയിലേക്ക് ആസിഫ് വെള്ളമൊഴിക്കുന്ന ഒരു സീനുണ്ട്. ആ ചെക്കനാണെങ്കില്‍ വല്ലാതെ അസ്വസ്ഥതപ്പെടുന്നുണ്ട്. ഞങ്ങള് നോക്കുമ്പോള്‍ ഇവന്‍ അത് കണ്ട് ചിരിക്കുന്നു. രാത്രി ഇടയ്ക്കിടയ്ക്ക് ഈ ഷോട്ട് പോയി കാണും. പിന്നെയും വന്നിരുന്ന് ചിരിക്കും. എവിടെയോ ഒരു വശപിശക് ഇല്ലേ’. മിഥുന്‍ പറയുന്നത്.
‘മൂന്ന് ഡിവിഷനായിട്ടാണ് ആ ഷോട്ട് എടുത്തത്. ആദ്യത്തേത് ഒരു വൈഡ് ഷോട്ടാണ്. അത് ഗ്ലാസുമായിട്ട് അവന്റെ അടുത്തേക്ക് നടന്നു പോകുന്നതാണ്. ചെവിയില്‍ ഒഴിച്ചില്ലെങ്കിലും കുഴപ്പമില്ല. അത് കാണില്ല, അപ്പോള്‍ ‘അത് ചെവിയില്‍ ഒഴിക്കെടാ’ എന്ന് മാത്തുക്കുട്ടി വിളിച്ചു പറഞ്ഞു. ഞാന്‍ ചെവിയില്‍ ഒഴിച്ചു. അത് കഴിഞ്ഞ് ക്ലോസപ്പ് വേറെ. മൂന്ന് പ്രാവശ്യം ഒഴിച്ചു’ ആസിഫ് അലി വ്യക്തമാക്കി.
അതേസമയം, ഡിസംബര്‍ 24നാണ് കുഞ്ഞെല്‍ദോ തിയേറ്ററുകളില്‍ എത്തുന്നത്. 17 വയസുള്ള കോളജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയയാനാണ് നായിക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപാണ്.
Post Your Comments