
ചെന്നൈ: തമിഴ് സൂപ്പർതാരം വിക്രത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. നാല് ചിത്രങ്ങളാണ് വിക്രത്തിന്റേതായി ഇനി പുറത്തുവരാനിരിക്കുന്നത്.
നടന്‍ കമല്‍ഹാസനും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം കോവിഡ് മുക്തനായിരുന്നു.
Post Your Comments