ഹൈദരാബാദ്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടി നടത്തിയെന്ന പേരിൽ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും പരാതി. നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നിവര്‍ക്കെതിരെയാണ് കേസ്.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രീ റിലീസ് പാര്‍ട്ടിയിൽ 5000 പേര്‍ക്ക് അനുമതി നല്‍കിയിരുന്നിടത്ത് 15000 പേരെയാണ് പ്രവേശിപ്പിച്ചത്. ഹൈദരാബാദ് പൊലീസ് ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്.
നേരത്തെ ചിത്രത്തിലെ സാമന്ത അവതരിപ്പിച്ച ഡാന്‍സ് നമ്പറിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ‘ഊ ആണ്‍ടവാ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നും മെന്‍ അസോസിയേഷന്‍ എന്ന സംഘടന പരാതി നല്‍കിയത്. എന്നാല്‍ കേസ് ആന്ധ്രാപ്രദേശ് കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.
Post Your Comments