GeneralLatest NewsNEWS

‘തനിക്ക് കാഴ്ച്ച ലഭിച്ചു എന്ന വാർത്ത തെറ്റ്, ചികിത്സ നടന്നു കൊണ്ടിരിക്കുന്നതേയുള്ളൂ’: വൈക്കം വിജയലക്ഷ്മി

തനിക്ക് കാഴ്ച ലഭിച്ചു എന്ന വിധത്തിൽ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാർത്തകൾ തെറ്റെന്ന് വൈക്കം വിജയലക്ഷ്മി. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നു കൊണ്ടിരിക്കുന്നതെയുള്ളുവെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിജയലക്ഷ്മി വ്യക്തമാക്കിയത്.

‘യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല, എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. മരുന്ന് കഴിച്ച് ഡെവലപ്‌മെന്റ് ഉണ്ട്, അതായത് കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകളും കാര്യങ്ങളുമൊക്കെ ശരിയായതിന് ശേഷമേ ലഭിക്കുകയുള്ളൂ.

ആരോ തെറ്റിധാരണയുടെ പുറത്ത് ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതായിരിക്കും. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിന് ശേഷം വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരിക്കണം.’- വൈക്കം വിജയലക്ഷ്മി വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് വിജയലക്ഷ്മിയും പിതാവും കാഴ്ച ലഭിച്ചേക്കുമെന്ന ശുഭ പ്രതീക്ഷ പങ്കുവെച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button