ആദ്യമായി 1994 ൽ വിശ്വസുന്ദരി പട്ടം നേടിയ ഇന്ത്യന്‍ സുന്ദരിയാണ് സുസ്മിതാ സെന്‍.
ഇപ്പോളിതാ ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരി പട്ടം കൊണ്ടു വന്ന ഹര്‍നാസ് സന്ധുവിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മുന്‍ വിശ്വസുന്ദരി.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുത്തന്‍ ജേതാവിനെ സുസ്മിത പുകഴ്ത്തിയത്. ഹര്‍നാസിന്റെ പേരിനെ വിഭജിച്ച് ‘ഹര് ഹിന്ദുസ്ഥാനി കി നാസ്’ (എല്ലാ ഇന്ത്യക്കാരുടേയും അഭിമാനം) എന്ന് ഹിന്ദിയില്‍ കുറിച്ച സുസ്മിത ഇന്ത്യയെ ഇത്രയേറെ സുന്ദരമായി പ്രതിനിധീകരിച്ചതിന് ഹര്‍നാസിന് നന്ദി പറയുകയും ചെയ്തു. ഹര്‍നാസിന്റെ നേട്ടത്തില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നും സുസ്മിത പറഞ്ഞു.
ഇസ്രയേലിലെ എയിലേറ്റില്വച്ച് നടന്ന മത്സരത്തിലാണ് പഞ്ചാബ് സ്വദേശിയായ ഹര്‍നാസിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തത്. ഹര്‍നാസ് 2019ലെ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയിരുന്നു. കൂടാതെ ഫെമിന മിസ് ഇന്ത്യ 2019 ല്‍ ടോപ്പ് 12ല്‍ ഇടം നേടുകയും ചെയ്തു.
21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. സുസ്മിത സെന്നും, ലാറദത്തയുമാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. പഞ്ചാബി സിനിമയിൽ അഭിനയിച്ചിട്ടുള്ള ഹര്‍നാസ് പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് നേട്ടം സ്വന്തമാക്കിയത്.
Post Your Comments