GeneralLatest NewsNEWS

‘അമ്മ’ തിരഞ്ഞെടുപ്പ് : ജഗദീഷും മുകേഷും പിന്മാറി, മധു പറഞ്ഞാല്‍ മത്സരത്തില്‍ നിന്നും പിന്മാറാമെന്ന് നാസര്‍

താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മത്സരം കടുത്തു. സംഘടന രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മത്സരം നടക്കുന്നത്. മത്സരം വാശിയേറിയതോടെ വാട്ട്‌സാപ്പിലൂടെ വോട്ട് അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. പോസ്റ്ററുകള്‍ ഉള്‍പ്പെടെയാണ് വോട്ട് അഭ്യര്‍ത്ഥന.

ഇപ്പോൾ മുതിര്‍ന്ന അംഗം നടന്‍ മധു പറഞ്ഞാല്‍ താന്‍ മത്സരത്തില്‍ നിന്നും പിന്മാറാമെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് നാസർ ലത്തീഫ് പ്രതികരിച്ചത്. അമ്മ സംഘടനയില്‍ തിരഞ്ഞെടുപ്പ് മത്സരം കടുത്തതോടെയാണ് നാസർ തന്റെ തീരുമാനം പറഞ്ഞത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിക്കുന്ന നടിമാരായ ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെയാണ് മണിയന്‍പിള്ള രാജു മത്സരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്നലെയാണ് മുകേഷും ജഗദീഷും പിന്മാറിയത്.

നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇവര്‍ പിന്മാറി. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. വിജയ് ബാബുവും പത്രിക പിന്‍വലിച്ചിരുന്നു എന്നാല്‍ പത്രികയില്‍ ഒപ്പിടാത്തത് കൊണ്ട് വീണ്ടും മത്സര രംഗത്തേക്ക് എത്തി.

shortlink

Related Articles

Post Your Comments


Back to top button