റിലീസിന് മുമ്പേ ഹിന്ദി റീമേക്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുള്ള മൊഴിമാറ്റ അവകാശം വിറ്റ ആദ്യ മലയാള സിനിമ എന്ന പ്രശസ്തി നേടിയ ‘ഉടുമ്പ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും.
സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന് അവകാശപ്പെട്ടതാണെന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
‘ഉടുമ്പ്.. പ്രദര്‍ശന ശാലകള്‍ നിറഞ്ഞു കവിയുന്നു എന്ന വാര്‍ത്തയും എന്റെ ഭരതനെയും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതിലും നിറഞ്ഞ സന്തോഷം…ഈ വിജയം കണ്ണന്‍ താമരകുളം എന്ന സംവിധായകന് പൂര്‍ണ്ണമായും അവകാശപെട്ടതാണ്’- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിംഗ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്നാണ് സ്വന്തമാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍, മന്‍രാജ്, ബൈജു, മുഹമ്മദ് ഫൈസല്‍, ജിബിന്‍ സാബ്, പോള്‍ താടിക്കാരന്‍, ശ്രേയ അയ്യര്‍, ആഞ്ജലീന, യാമി സോന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എന്‍ എം ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.
Post Your Comments