![](/movie/wp-content/uploads/2021/12/harbhajan-rajani.jpg)
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ 71-ാം ജന്മദിനത്തിന് വ്യത്യസ്തമായ ആശംസയുമായി ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസകൾ അറിയിക്കുന്നത്. എന്നാൽ ഹര്ഭജന് സിംഗിന്റെ പിറന്നാള്‍ ആശംസകളാണ് ഇപ്പോല്‍ വൈറലാവുന്നത്.
രജനികാന്തിന്റെ ചിത്രം സ്വന്തം നെഞ്ചത്ത് ടാറ്റൂ ചെയ്തു കൊണ്ടാണ് ഹര്ഭജന് സിംഗ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘എന്റെ നെഞ്ചില്‍ സൂപ്പര്‍സ്റ്റാര്‍. നിങ്ങള്‍ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ’ എന്നാണ് ചിത്രം പങ്കുവച്ച് ഹര്ഭജന് കുറിച്ചത്.
സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളില്‍ റിലീസിനെത്തിയ സൂപ്പര്‍താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Post Your Comments