GeneralLatest NewsNEWS

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷ്യവിഷ ബാധ, കാരണമായത് ജയിൽ ചപ്പാത്തി

കോട്ടയം: കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രമായ കടുവയുടെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷ്യവിഷ ബാധയുണ്ടായിരുന്നു. ഇതിനു കാരണം ജയില്‍ ചപ്പാത്തിയെന്ന് വിവരം. തൃശൂരില്‍ നിന്നു കൊണ്ടുവന്ന ജയില്‍ ചപ്പാത്തി വഴി ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് കണ്ടെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതു സംബന്ധിച്ച്‌ തൃശൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമില്‍ താമസിച്ച ഒമ്പത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വ്യാഴാഴ്ച വൈകിട്ട് ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായതോടെ ആശുപത്രി വിട്ടു.

ഇതോടെ മോശം ഭക്ഷണമാണ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി 35ഓളം പേര്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരെ ചിത്രീകരണത്തിനായി എത്തിച്ച കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് സംഘം ആരോപണമുന്നയിച്ചത്. കഴിക്കാന്‍ വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നൽകിയതെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ജനറല്‍ ആശുപത്രിയിലെത്തി ചികിത്സാ രേഖകള്‍ പരിശോധിക്കുകയും ഇവര്‍ താമസിച്ച ടൂറിസ്റ്റ് ഹോം പരിശോധിക്കുകയും ചെയ്തു. ഇവിടെ നിന്ന് ഇവര്‍ കഴിച്ച ചപ്പാത്തിയുടെ കവറും കണ്ടെടുത്തു. ഇവരെ എത്തിച്ച കോര്‍ഡിനേറ്റര്‍മാരുടെ മൊഴി പ്രകാരം ജയില്‍ ചപ്പാത്തിയാണ് ഇവര്‍ക്ക് എത്തിച്ച്‌ നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button