തിരുവനന്തപുരം: മതം മാറിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ ആഹ്ളാദ പ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുണെങ്കിലും ഇതിന് പിന്നിൽ മറ്റ് നിരവധി കാരണങ്ങളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
അലി അക്ബറിന്റെ വാക്കുകൾ :
‘എനിക്ക് എന്റെ രാഷ്‌ട്ര താല്‍പര്യത്തിന് മുകളില്‍ അല്ല മതം. മതം രാഷ്ട്രത്തിന് മുകളിലേക്ക് വളര്‍ന്നാല്‍ ആ മതം ഉപേക്ഷിക്കുക എന്നതാണ് എന്റെ നിലപാട്. സംയുക്ത സേനാ മേധാവി മരണപ്പെട്ട വാര്‍ത്ത വളരെ ഞെട്ടലോടെയാണ് നാം കേട്ടത്. അതിന് തൊട്ടുപിന്നാലെ പരിഹാസ്യപരമായ നിരവധി പോസ്റ്റുകളാണ് വന്നത്. എന്നാല്‍ ഇവക്ക് എതിരെ ഇസ്ളാം മതത്തിലെ ഒരാള്‍ പോലും പ്രതികരിച്ചില്ല. അങ്ങനെ ഒരു വിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയില്ല.
ഇനി ഞാൻ ഹൈന്ദവ ധര്‍മ്മത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കും. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല ഇതിലൂടെ പ്രധാന്യം കൊടുക്കുന്നത്. പകരം രാജ്യത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്കാണ്. നിലവില്‍ ഇസ്ളാം മതം വേറെയും രാഷ്ട്ര ബോധം വേറെയുമായി നിലനിൽക്കുമ്പോൾ എനിക്ക് ഈ മതം വിടേണ്ടി വന്നു.
മതം മാറ്റത്തിനൊപ്പം എന്റെ പേര് രാമസിംഹന്‍ എന്നാക്കുകയാണ്. സംസ്കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാം. നല്ല പേരാണത്’- അലി അക്ബര്‍ വിശദീകരിച്ചു.
Post Your Comments