InterviewsLatest NewsNEWS

‘കുറേയേറെ പരീക്ഷിച്ചെങ്കിലും ദൈവം ഒടുവില്‍ വലിയ സന്തോഷങ്ങള്‍ നല്‍കി’: നടി ശ്രീകല

മാനസപുത്രി എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ശ്രീകല ശശിധരന്‍ വീണ്ടും അമ്മയായതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇപ്പോൾ. ഭര്‍ത്താവിനും മകനുമൊപ്പം യുകെയില്‍ താമസിക്കുകയായിരുന്ന നടി, ഭര്‍ത്താവിന്റെ ജോലിയുടെ ഭാഗമായി ഈ വര്‍ഷം മാര്‍ച്ചിലാണ് തിരികെ കേരളത്തില്‍ എത്തിയത്. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഗർഭകാലത്ത്‌ കോവിഡ് പോസിറ്റീവായതിനെ കുറിച്ച് ശ്രീകല പറഞ്ഞത്.

ശ്രീകലയുടെ വാക്കുകൾ :

‘ഒരു അനിയനോ അനിയത്തിയോ വേണമെന്ന് മോന് വലിയ ആഗ്രഹമായിരുന്നു. ലണ്ടനില്‍ ആയിരുന്നപ്പോള്‍ ഒരു തവണ ഗര്‍ഭിണി ആയതാണ്. എന്നാല്‍ അതു നഷ്ടമായി. അതിന്റെ വിഷമത്തിലിരിക്കെയാണ് നാട്ടിലെത്തിയ ശേഷം വീണ്ടും ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

അതുകൊണ്ടു തന്നെ വലിയ പ്രചാരണം കൊടുക്കേണ്ട എന്നു തീരുമാനിച്ചു. പരമാവധി ശ്രദ്ധിച്ച് മുന്നോട്ടു പോകുകയായിരുന്നു. ആദ്യത്തേത് മോനാണല്ലോ. അപ്പോള്‍ രണ്ടാമത്തെയാള്‍ ഒരു മോളായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. പ്രാര്‍ത്ഥന ദൈവം കേട്ടു.

മോളെ ഗര്‍ഭിണിയായിരിക്കെ ഒമ്പതാം മാസം എനിക്ക് കോവിഡ് പോസിറ്റീവ് ആയി. ആകെ ഭയന്നു. ടെന്‍ഷനായി. ഗര്‍ഭിണിയായതിനാല്‍ വാക്‌സിനും എടുത്തിരുന്നില്ല. കോവിഡ് നെഗറ്റീവ് ആകാതെ ആശുപത്രിയിലും അഡ്മിറ്റാവാനാകില്ല. പക്ഷേ, ഡോക്ടര്‍ എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു.

ഡോക്ടറുടെ സംസാരം കേട്ടാല്‍ നമ്മുടെ പകുതി ടെന്‍ഷനും പോകും. ഭാഗ്യത്തിന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കൊറോണയുടെ പ്രശ്‌നങ്ങള്‍ മാറി. കുഞ്ഞിനെ തീരെയും അതു ബാധിച്ചില്ല. കുറേയേറെ പരീക്ഷിച്ചെങ്കിലും ദൈവം ഒടുവില്‍ വലിയ സന്തോഷങ്ങള്‍ നല്‍കി’.

shortlink

Post Your Comments


Back to top button