ഭർത്താവ് റോബർട്ട് സാൻബെർഗുമായി പിരിഞ്ഞ വാർത്ത വളരെ വിഷമത്തോട് കൂടിയാണ് ഏതാനും നാളുകൾക്കു മുൻപ് മിയ ഖലീഫ പ്രഖ്യാപിച്ചത്. ഏറെ നാളുകൾ പ്രണയിച്ച ശേഷമാണ് ഇവർ ആര്‍ഭാടങ്ങളില്ലാതെ ജീവിതത്തിൽ ഒന്നിച്ചത്. എന്നാൽ ഒരു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.
വിവാഹമോചന ശേഷം തന്റെ ജോലിയിൽ വ്യാപൃതയായിരുന്ന മിയ എന്നാൽ വീണ്ടും പ്രണയത്തിലായിരിക്കുകയാണ്. പ്യൂർട്ടോറിക്കൻ ഗായകനായ ജയ് കോർട്ടെസ് ആണ് മിയയുടെ പുതിയ കാമുകൻ. ജെസസ് മാനുവൽ നീവ്സ് കോർട്ടെസ് എന്നാണ് സംഗീതജ്ഞന്റെ യഥാർത്ഥ പേര്. താരം ജനിച്ചത് പ്യൂർട്ടോ റിക്കോയിലാണെങ്കിലും ന്യൂജേഴ്സിയിലാണ് വളർന്നത്. ഇക്കാരണത്താൽ, അദ്ദേഹം സ്പാനിഷും ഇംഗ്ലീഷും സംസാരിച്ചു വളർന്നു. കോർട്ടെസ് 15-ാം വയസ്സിൽ സംഗീതം രചിക്കാൻ തുടങ്ങി.
മിയയുടെ മുൻ ഭർത്താവ് റോബർട്ട് ഒരു ഷെഫ് ആണ്. ഭക്ഷണത്തിൽ പ്രൊപോസൽ മോതിരം ഒളിപ്പിച്ചു നൽകിയാണ് റോബർട്ട് മിയയെ വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചത്. പക്ഷെ വളരെ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വിവാഹബന്ധം തുടരാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്തു. എന്നാൽ ഒരു വർഷത്തെ ശ്രമങ്ങൾക്കൊടുവിൽ ഞങ്ങൾക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിൽ വേർപിരിയുകയാണ്. ഞങ്ങൾ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പിരിയുന്നത് ഏതെങ്കിലും ഒരു കാരണം കൊണ്ടുമാത്രമല്ല. പരിഹരിക്കാൻ സാധിക്കാത്ത ഒട്ടേറെ പ്രശ്നങ്ങൾ സംഭവിച്ചു. പശ്ചാത്താപം ഇല്ലാതെ ഈ അധ്യായം അവസാനിപ്പിക്കുന്നു. ഞങ്ങൾ രണ്ട് വഴികളിലേക്ക് തിരിയുകയാണ്’ എന്നായിരുന്നു മിയ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്.
Post Your Comments