ദേശീയ പുരസ്കാര ജേതാവായ വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ’ഗണപത്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരം റഹ്മാന് ബോളിവുഡിലേക്ക്. റഹ്മാന്, ടൈഗര്‍ ഷറഫ്, കൃതി സനോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് രണ്ടു ഭാഗങ്ങളുള്ള ’ഗണപത്’ വികാസ് ബാല്‍ ഒരുക്കുന്നത്. മണിരത്നത്തിന്റെ പൊന്നിയില്‍ സെല്വന് പൂര്‍ത്തിയാക്കിയ റഹ്മാനെ തേടി ബോളിവുഡില്‍ നിന്ന് നിരവധി അവസരങ്ങള്‍ വരുന്നുണ്ട്.
ക്യൂന്‍, സൂപ്പര്‍ 30, ചില്ലാര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും ബ്ളാക്ക് ഉള്‍പ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മ്മാതാവുമാണ് വികാസ് ബാല്‍. പൂജ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ചില്‍ ലണ്ടനിലും ഇന്ത്യയിലുമായി ചിത്രീകരണം ആരംഭിക്കും.
ഈ സിനിമയ്ക്കു വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് റഹ്മാൻ നടത്തിയത്. മൂന്ന് മാസത്തോളം ഹിന്ദി പഠനം, സ്ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് തുടങ്ങിയ തയ്യാറെടുപ്പുകള്‍ താന്‍ നടത്തിയെന്ന് റഹ്മാന് പറഞ്ഞിരുന്നു.
നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്ത സമാറയാണ് റഹ്മാന്റെ പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ്. റഹ്മാനെ നായകനാക്കി അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന എതിരേ ജനുവരിയില്‍ ആരംഭിക്കും. ജയംരവി, അര്ജുന് എന്നിവര്‍ക്കൊപ്പം ജനഗണമന വിശാലിന്റെ ആദ്യ സംവിധാന സംരംഭമായ തുപ്പറിവാളന്‍ 2, കാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് തമിഴ് പ്രോജക്ടുകള്‍.
Post Your Comments