GeneralLatest NewsNEWS

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂര്‍

ഡല്‍ഹി: നടി ലീന മരിയ പോളിന്റെ ഭര്‍ത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂര്‍. ചോദ്യം ചെയ്യല്‍ നാളെയും തുടരും.

രാവിലെ 11 മണിയോടെ ഇഡിയുടെ ഡല്‍ഹി ഓഫീസിലെത്തിയ ജാക്വലിന്‍ രാത്രി 9.30നാണ് മടങ്ങിയത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് മുന്‍പ് രണ്ട് തവണ അറിയിച്ചെങ്കിലും നടി എത്തിയിരുന്നില്ല. തുടര്‍ന്ന് ഈ മാസം അഞ്ചിന് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ ജാക്വലിനെ എമിഗ്രേഷന്‍ അധികൃതര്‍ ഇഡി നിര്‍ദേശപ്രകാരം മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞു. എട്ടിന് ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ എത്തണമെന്ന് ഇഡി ആവശ്യപ്പെടുകയും ചെയ്തു.

കേസില്‍ സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വലിന് 10 കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍ അയച്ചുനല്‍കിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് ചാര്‍ട്ടേഡ് വിമാനവും ബുക്ക് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് സുകേഷ് ചന്ദ്രശേഖര്‍, ഭര്‍ത്താവിനെ സഹായിക്കാമെന്ന വ്യാജേന 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. സെപ്തംബറിലാണ് ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോള്‍. കാനറ ബാങ്കിന്റെ അമ്പത്തൂർ ശാഖയില്‍ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച്‌ 62 ലക്ഷവും തട്ടിയെടുത്ത കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button