ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാർ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ‘പുഷ്പ’. മലയാളികളുടെ പ്രിയതാരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം. പതിവ് രീതികളില്‍ നിന്നും മാറിയുള്ള അല്ലുവിന്റെ നായകവേഷവും ഫഹദിന്റെ കട്ട വില്ലനിസവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയില്‍ എത്തുന്നത്.
ഇപ്പോഴിതാ സിനിമയുടെ നാല്പതോളം വരുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി സിനിമാ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അല്ലു. 10 ഗ്രാം വീതമുള്ള സ്വര്‍ണനാണയങ്ങളാണ് ഓരോരുത്തര്‍ക്കും അല്ലു സമ്മാനമായി നല്‍കിയത്. ഇതുകൂടാതെ പ്രൊഡക്ഷന്‍ സ്റ്റാഫുകള്‍ക്ക് 10 ലക്ഷം രൂപയും താരം സമ്മാനമായി നല്കിട്ടുണ്ട്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘പുഷ്പ ദി റൈസ്’ ഡിസംബര്‍ 17നാണ് തിയേറ്ററുകളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.
Post Your Comments