ചലച്ചിത്രഗായിക എന്നതിലുപരി ശാസ്ത്രീയസംഗീതജ്ഞ ഗായത്രിവീണവായനക്കാരി എന്നീ നിലകളിലോക്കെ പ്രശസ്തയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി.
തന്റെ പരിമിതിയെ മറികടന്ന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ജന്മനാ തന്നെ അന്ധയാണെങ്കിലും പാട്ട് കാണാപാഠം പഠിച്ച് പാടാന്‍ താരത്തിനാകും.
ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത് എംജി ശ്രീകുമാര്‍ അവതാരകനായ ‘പറയാം നേടാം’ എന്ന പരിപാടിയില്‍ വൈക്കം വിജയലക്ഷ്മിയുടെ കൂടെ പങ്കെടുത്ത അച്ഛന് മുരളീധരൻന്റെ വാക്കുകളാണ്. ‘കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ’ എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് വിജയലക്ഷ്മിക്ക് ഉടന്‍ കാഴ്ച ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുരളീധരൻ പറഞ്ഞത്.
‘യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ട് റെറ്റിന. അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്. അവിടെയാണ് ചെയ്യാനിരിക്കുന്നത്’- അച്ഛന് പറഞ്ഞു.
‘എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ട്. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആദ്യം കാണാനാഗ്രഹിക്കുന്നത് അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്മാരെയും ആണ്’- വിജയലക്ഷ്മിയുടെ കൂട്ടിച്ചേർത്തു.
Post Your Comments