മുംബൈ: ബോളിവുഡ് അഭിനേതാക്കളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഒരുക്കങ്ങൾക്കെതിരെ പരാതി. രാജസ്ഥാനിൽ നിന്നുള്ള അഭിഭാഷകനാണ് ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.
ചൗത്ത് മാതാ ക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞാണ് ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾ നടക്കുന്നതെന്ന് കാട്ടിയാണ് അഭിഭാഷകനായ നേത്രബിന്ദ് സിംഗ് ജാദൂൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സവായ് മധോപൂരിൽ പരാതി നൽകുകയായിരുന്നു. ഡിസംബർ 6 മുതൽ 12 വരെ ഹോട്ടൽ മാനേജ്മെന്റ് ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹം നടക്കുന്ന ഹോട്ടൽ സിക്സ് സെൻസസ് ബർവാര ഫോർട്ടിന്റെ മാനേജ്മെന്റിനെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഖദീജയും റഹീമയും സ്വന്തമായി തീരുമാനങ്ങളെടുക്കുന്നവർ: പെണ്മക്കളെക്കുറിച്ച് എ ആര് റഹ്മാന്
ദിവസേനയുള്ള ആരതിയിൽ പങ്കെടുക്കാൻ നിരവധി ഭക്തർ വരുന്ന ചരിത്രപരമായ ക്ഷേത്രമാണ് ചൗത്ത് മാതാ ക്ഷേത്രമെന്ന് നേത്രബിന്ദ് സിംഗ് ജാദൂൻ പരാതിയിൽ വ്യക്തമാക്കുന്നു. ചൗത്ത് മാതാ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി സിക്സ് സെൻസ് ബർവാര ഫോർട്ടിന്റെ മാനേജ്മെന്റ് തടഞ്ഞതുമൂലം ഭക്തർ പ്രശ്നങ്ങൾ നേരിടുന്നുവെന്നും ജനവികാരം കണക്കിലെടുത്ത് പാത തുറന്ന് നൽകണമെന്നും അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെട്ടു.
Post Your Comments