Latest NewsNEWSSocial Media

‘ഇത്രയും ടെക്നിക്കലി ബ്രില്യന്‍റ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു’: മാല പാര്‍വ്വതി

തിരുവനന്തപുരം : നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ : അറബിക്കടലിന്റെ സിംഹം’ പ്രദർശനം തുടരുന്നത്.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന് എതിരെ ഡീഗ്രേഡിങ് ക്യാമ്പയിൻ ആണ് നടക്കുന്നത്. ഇത് സംഘടിതമായി ചിത്രത്തെ മോശമായി കാണിക്കാനുള്ള ശ്രമാണെന്ന് മറ്റൊരു വിഭാഗവും അഭിപ്രയപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തില്‍ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ച മാല പാര്‍വ്വതി മരക്കാർ സിനിമയ്ക്ക് എതിരെ നടക്കുന്ന പ്രചാരങ്ങള്‍ക്ക് എതിരെ പ്രതികരണായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറുപ്പിൻെറ പൂർണ്ണരൂപം:

‘കൊവിഡിന്‍റെ ആഘാതം വലിയ രീതിയിലാണ് സിനിമയെ ബാധിച്ചത്. കുറുപ്പും ജാനേമനും മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു. ‘മരക്കാർ’ തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി. ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി.

സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്. എന്നാൽ ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും. ഇത്രയും ടെക്നിക്കലി ബ്രില്യന്‍റ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾക്കും നെഗറ്റീവ് കമന്‍റുകള്‍ക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു. ചിത്രത്തിന്‍റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല’.

shortlink

Related Articles

Post Your Comments


Back to top button