ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം പങ്കുവയ്ക്കുമ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന കൗതുകകരമായ ഒരു സംഭവത്തെ കുറിച്ചുള്ള നടന് ഗണേശ് കുമാറിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാവുകയാണ്.
സെറ്റിൽ മോഹൻലാൽ വളരെ ലാളിത്യത്തോടെ എല്ലാവരോടും ഇടപഴകിയെന്നും, കാരവാന് സൗകര്യങ്ങള്‍ അടുത്തുണ്ടായിട്ടും തങ്ങള്‍ക്കൊപ്പം വന്നിരുന്ന് തമാശകള്‍ പറഞ്ഞിരുന്ന മോഹന്‍ലാല്‍ അന്യഭാഷ നടന്മാര്ക്ക് അത്ഭുതമായിരുന്നെന്നുമാണ് ഗണേശ് കുമാര്‍ പറയുന്നത്.
ഗണേശ് കുമാറിന്റെ വാക്കുകള്‍
‘സിനിമയില്‍ ഹിന്ദിയിലെയും തമിഴിലെയുമൊക്കെ നടന്മാരുണ്ടല്ലോ. സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവര്‍ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹന്‍ലാല്‍ എന്ന മഹാനടന് കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്, ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിന്റെ വെളിയില്‍ പ്ളാസ്റ്റിക് കസേരയിലാണ് ഇരുന്നത്. ഇതു കാണുന്ന അന്യഭാഷ നടന്മാര്ക്ക് വലിയ അത്ഭുതമാണ്. അദ്ദേഹത്തിന്റെ കാരവാന് തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ്, ഇന്നസെന്റ് ചേട്ടനടക്കമുള്ള ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നത്. അതില്‍ വളരെ നന്നായി സഹകരിച്ച ആളാണ് സുനില്‍ ഷെട്ടി. അദ്ദേഹം വളരെ സിംപിളായിട്ട് ഞങ്ങളോട് ഇടപെട്ടു.
ഇതേസമയത്ത് തൊട്ടടുത്ത ഒരു ഫ്ളോറില്‍ പ്രഭാസിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. പ്രഭാസ് എന്ന നടനെ കാണാന്‍ എന്റെ മകനടക്കമുള്ളവര്‍ സെറ്റിലുണ്ട്. അവന് സാബു സിറിലിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ സാബു ശ്രമിച്ചിട്ടു പോലും അയാള്‍ കാണാന്‍ തയ്യാറാകുന്നില്ല. പ്രഭാസ് കാരവാന്റെ മുന്നില്‍ കറുത്ത കര്ട്ടന് കൊണ്ട് വരാന്ത പോലെ സൃഷ്ടിച്ചിരിക്കുകയാണ്. മനുഷ്യന് എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിംഗ് ഫ്ളോറിലേക്ക് പോകുന്നത്. അവിടെയാണ് ഇന്ത്യയിലെ മഹാനടന് മോഹന്‍ലാല്‍ ഒരു പ്ളാസ്റ്റിക് കസേരയില്‍ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹന്‍ലാല്‍’.
Post Your Comments