GeneralLatest NewsNEWS

‘ആദ്യമായി കാണുകയായിരുന്നു, ചേട്ടാ എന്ന് വിളിച്ചു വന്ന പ്രണവിനെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി’ : മണിക്കുട്ടന്‍

മരക്കാര്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച്‌ ആദ്യമായി പ്രണവിനെ കണ്ടതിന്റെ വിശേഷം പങ്കിടുകയാണ് നടന്‍ മണിക്കുട്ടന്‍. ചേട്ടാ എന്ന് വിളിച്ചു വന്ന പ്രണവിനെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നാണ് മണിക്കുട്ടന്‍ പറയുന്നത്.

മണിക്കുട്ടന്റെ വാക്കുകൾ :

‘ഞാൻ പ്രണവിനെ ആദ്യമായി കാണുന്നത് മരക്കാറിന്റെ ലൊക്കേഷനില്‍ വെച്ചാണ്. എനിക്കും പ്രണവിനും ഒരുമിച്ചുള്ള സീനുകളൊന്നും ഇല്ലായിരുന്നു. പ്രണവിനെ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ ചേട്ടാ എന്നു വിളിച്ച്‌ അടുത്തു വന്നു. അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

കാരണം ഞാൻ ആരാധിക്കുന്ന ലാല്‍ സാറിന്റെ മകന്‍ എന്നെ ആദ്യമായി കാണുമ്പോൾ ചേട്ടാ എന്ന് വിളിച്ച്‌ അടുത്ത് വരുകയാണ്. എന്നെ അടുത്ത് അറിയില്ലെങ്കിലും ഞാൻ ഒരു നടനാണെന്ന് മനസിലാക്കി ബഹുമാനം തരികയായിരുന്നു. പ്രണവിന്റെ പെരുമാറ്റം വളരെ അഭിനന്ദനാര്‍ഹമാണ്’- മണിക്കുട്ടന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചത്. മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് മണിക്കുട്ടന്‍ ചിത്രത്തില്‍ വേഷമിട്ടത്.

shortlink

Related Articles

Post Your Comments


Back to top button