
കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ നടനും മിമിക്രി കലാകാരനുമായ അബി ഓര്‍മ്മയായിട്ട് ഇന്ന് നാല് വര്‍ഷം തികഞ്ഞു. അഭിയുടെ ഓര്‍മ്മദിനത്തില്‍ സംവിധായകന് ഒമര്‍ ലുലു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒമര്‍ സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ അബി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
ഒമറിന്റെ കുറിപ്പ്:
‘അബിക്കാടെ ഡയലോഗ് ആരാടാ കഞ്ചാവ്? കഞ്ചാവല്ല പഞ്ചാബ്..’ എന്ന കമ്മന്റ് കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഹാപ്പി വെഡ്ഡിങ്ങിന്റെ ഷൂട്ടിംഗ് സമയം ഓര്‍ത്ത് പോയി. ആ കമന്റിൽ പറഞ്ഞത് ശരിയായിരുന്നു. ആ ഡയലോഗ് അബിക്കാടെ തന്നെ ആയിരുന്നു. സ്ക്രിപ്പ്റ്റില്‍ ഇല്ലാത്ത ഈ ഡയലോഗ് പെട്ടെന്ന് അബിക്ക പറഞ്ഞപ്പോള്‍ എല്ലാവരും കൂട്ടച്ചിരി തുടങ്ങി. ഷറഫ് നിര്‍ത്താതെ കുറെ നേരം ചിരിച്ചിട്ട് ചോദിച്ചു ‘ഒമര്‍ ഇതുംകൂടി ചേർത്തൂടെ’ എന്ന് ഞാന്‍ യെസ് പറഞ്ഞു.
സീന്‍ കഴിഞ്ഞു പോകാന്‍ നേരത്ത് അബിക്ക എനിക്ക് ഒരു ഗിഫ്റ്റ് താജുക്കാടെ കയ്യില്‍ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടു പോയി. ഷൂട്ട് കഴിഞ്ഞ് താജുക്ക എനിക്ക് അബിക്കാടെ ഗിഫ്റ്റ് തന്നു. തുറന്ന് നോക്കിയപ്പോള്‍ ഒരു ടൈറ്റാന്റെ വാച്ച്. ഞാന്‍ അബിക്കായെ വിളിച്ച് താങ്ക്സ് പറഞ്ഞു. അബിക്ക പറഞ്ഞു ‘ഷറഫ് പറഞ്ഞ സമയം തന്നെ ഒന്നും ആലോചിക്കാതെ ആ ഡയലോഗ് നീ എനിക്ക് കൂട്ടി തന്നില്ലേ. നിനക്ക് ഈഗോ ഇല്ലാ. നിന്റെ നല്ല സമയമാ ഒമറേ. നല്ല സമത്ത് ഈഗോ ഉണ്ടാവില്ല. അതാ ഞാന്‍ കെട്ടിയിരുന്ന വാച്ച് താജുക്കാടെ കയ്യില്‍ നിനക്ക് സമ്മാനമായി കൊടുത്ത് പോയത്’.
ഓര്‍മ്മപ്പൂക്കള്‍ അബിക്ക..’
Post Your Comments