ഒന്നര പതിറ്റാണ്ടുകളായി മലയാളചലച്ചിത്ര രംഗത്ത് സജീവമായി നിൽക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയോട് തനിക്ക് താല്‍പ്പര്യമില്ലെന്നും, ഒരു നല്ല നടന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതിലാണ് താല്‍പ്പര്യമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മീറ്റ് ദ എഡിറ്റേഴ്സിലായിരുന്നു താരത്തിന്റെ പ്രതികരണം.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍:
‘ഇങ്ങനെ ഏറ്റവും മോശം പടത്തിന് പോലും നല്ല കളക്ഷന്‍ കിട്ടുക എന്നു പറഞ്ഞാല്‍ അവിടെയാണ് താരപരിവേഷം. അതല്ലാതെ നല്ല സിനിമയുടെ ഭാഗമായി ആ ഒരു കളക്ഷനും അഭിനന്ദനങ്ങളും കിട്ടുക എന്ന താരപരിവേഷമാണ് എനിക്ക് താല്‍പ്പര്യം. ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയോട് താല്‍പ്പര്യമില്ല. എനിക്ക് കിട്ടുന്നതിനോട് ഞാന്‍ സന്തോഷവാനാണ്. ചിലപ്പോള്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുക എന്നതാണ്.
താരപരിവേഷത്തിന്റെ കൊടുമുടിയില്‍ എത്തിയിട്ടുള്ള ആളാണ് ഞാന്‍. അത് ആസ്വദിച്ചിട്ടുമുണ്ട്. അതിനെക്കാള്‍ ഉപരി ഒരു നടന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതിലാണ് ഇപ്പോള്‍ എന്റെ കിക്ക്. അതിനു വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതും.’
Post Your Comments