പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആറു വർഷത്തിനപ്പുറം പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന സിനിമയാണ് ‘ഗോള്‍ഡ്’. ചിത്രം ഇപ്പോള്‍ എഡിറ്റിംഗ് ടേബിളിലാണ് എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ അറിയിക്കുന്നത്. കുറച്ചു തമാശകളുള്ള ഒരു പുതുമയില്ലാത്ത ഈ ചിത്രം കാണാൻ അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും സംവിധായകന്‍ പറയുന്നു.
‘ഗോള്‍ഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. ‘നേര’വും ‘പ്രേമ’വും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്ക് ആരും വരരുത്’- എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എന്നാൽ മുമ്പ് രണ്ട് ചിത്രങ്ങളും ഇറങ്ങിയപ്പോഴും അല്‍ഫോന്‍സ് ഇങ്ങിനെ തന്നെയാണ് പറഞ്ഞതെന്നും ചിത്രം കണ്ടപ്പോള്‍ അങ്ങനെയല്ല അനുഭവപ്പെട്ടതെന്നുമാണ് ആരാധകരുടെ വാദം.
Post Your Comments