GeneralLatest NewsNEWS

‘അന്നു മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ല’: കാരണം വിവരിച്ച് നിര്‍മ്മാതാവ് പി വി ഗംഗാധരന്‍

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ഇരുപതിലേറെ മലയാള ചലച്ചിത്രങ്ങള്‍ നിർമ്മിച്ച പ്രമുഖ നിർമ്മാതാവാണ് പി.വി ഗംഗാധരന്‍. അദ്ദേഹം തന്റെ ചിത്രങ്ങളിൽ ഒന്നായ വടക്കന്‍ വീരഗാഥയുടെ ഷൂട്ടിംഗ് സമയത്തെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.

ഒരു കാലത്ത് മലയാള സിനിമയിലെ പ്രധാന നായികാ മുഖങ്ങളില്‍ ഒരാളായിരുന്ന നടി മാധവി ആയിരുന്നു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച. വടക്കന്‍ വീരഗാഥയിലൂടെയാണ് മാധവി ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയത്. മാധവി ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തിയതും തുടര്‍ന്ന് സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം നിര്‍ത്തിലാക്കിയതിനെ കുറിച്ചുമാണ് നിര്‍മ്മാതാവ് പറയുന്നത്.

പി.വി ഗംഗാധരന്റെ വാക്കുകൾ :

‘വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ് ഗുരുവായൂരില്‍ നടക്കുകയായിരുന്നു. ഒരു ദിവസം പുലര്‍ച്ചെ മാധവിക്ക് ശയനപ്രദക്ഷിണം നടത്തണമെന്ന് ഒരു ആഗ്രഹം. അവിടെയുള്ള കുളത്തില്‍ തന്നെ കുളിച്ച് ഈറനോടെ വന്നാണ് മാധവി ശയനപ്രദക്ഷിണം നടത്തിയത്. അതുകഴിഞ്ഞ് കുളിച്ച് ഈറനായിത്തന്നെ തൊഴുതു.

അപ്പോഴേക്കും ചുറ്റിലും ആളുകൂടി. അതിന്റെ പിറ്റേന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നു. ഇനി മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. അന്നു മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ല’- അദ്ദേഹം പറഞ്ഞു.

1976ല്‍ പുറത്തിറങ്ങിയ തൂര്‍പു പഡമര എന്ന തെലുങ്കു ചിത്രത്തിലൂടെ സിനിമലോകത്തെത്തിയ മാധവി തന്റെ 17 വർഷത്തെ അഭിനയജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ എന്നീ ഭാഷകളിലെ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button