GeneralLatest NewsNEWS

‘ജൂഹിയെ കെട്ടിപിടിച്ച് അഭിനയിക്കുന്നത് കണ്ടപ്പോള്‍ മകൻ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി’: സണ്ണി ഡിയോള്‍

കപില്‍ ശര്‍മ അവതരിപ്പിയ്ക്കുന്ന ചാറ്റ് ഷോയിലൂടെ പല താരങ്ങളുടെയും പല പഴയ കഥകളും പുറത്ത് വരാറുണ്ട്. അത്തരത്തില്‍ രസകരമായ ഒരു കഥയാണ് ഇപ്പോള്‍ സണ്ണി ഡിയോള്‍ ഷോയില്‍ തുറന്ന് പറഞ്ഞിരിയ്ക്കുന്നത്. സിനിമയില്‍ തന്റെ ഇന്റിമേറ്റ് രംഗം കണ്ട് പൊട്ടിക്കരഞ്ഞ മകനെ കുറിച്ച് നടന്‍ ഷോയില്‍ വെളിപ്പെടുത്തി.

അച്ഛച്ചന്റെയും അച്ഛന്റെയും പാരമ്പര്യം പിന്‍തുടര്‍ന്ന് കരണ്‍ ഡിയോളും സിനിമയിലെത്തി. പല്‍ പല്‍ ദില്‍ കെ പാസ് എന്ന ആദ്യ ചിത്രത്തിന് ശേഷം വെല്ലെ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് നടന്‍. അതിനിടയിലാണ് അച്ഛന്‍ സണ്ണി ഡിയോളിനൊപ്പം കരണ്‍ ഡിയോളും കപില്‍ ശര്‍മയുടെ ചാറ്റ് ഷോയില്‍ എത്തിയത്.

ഷോയില്‍, കരണിന്റെയും അച്ഛന്‍ ധര്‍മേന്ദ്രയുടെയും മുന്‍പില്‍ വച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കുന്നത് എത്രമാത്രം കംഫര്‍ട്ടബ്ള്‍ ആയിരുന്നു എന്ന് സണ്ണി ഡിയോളിനോട് ചോദിക്കുകയുണ്ടായി. അപ്പോഴാണ് നടന്‍ ആ പഴയ കഥ വിശദീകരിച്ചത്. നായികയ്‌ക്കൊപ്പം താന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ കരണ്‍ കരയുമായിരുന്നു എന്നാണ് സണ്ണി ഡിയോള്‍ കപില്‍ ശര്‍മ്മ ഷോയില്‍ എത്തിയപ്പോള്‍ തുറന്നു പറഞ്ഞത്.

സണ്ണി ഡിയോളിന്റെ വാക്കുകൾ :

‘ഒരിക്കല്‍ നടി ജൂഹി ചൗളയ്‌ക്കൊപ്പം നിന്ന് പ്രണയ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കണ്ട് ഷൂട്ടിംഗ് കാണാനെത്തിയ കരണ്‍ നിര്‍ത്താതെ കരയുകയായിരുന്നു. ജൂഹിക്കൊപ്പം ഒരു സിനിമയ്ക്ക് വേണ്ടി പാട്ട് സീന്‍ ചിത്രീകരിക്കുകയായിരുന്നു. അപ്പോള്‍ കരണ്‍ തന്റെ ബന്ധുവിന്റെ കൈയ്യിലിരുന്ന് തന്നെ നോക്കുന്നുണ്ട്. ജൂഹിയെ കെട്ടിപിടിച്ച് അഭിനയിക്കുന്നത് കണ്ടപ്പോള്‍ അവന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി’- സണ്ണി ഡിയോള്‍ പറഞ്ഞു.

അച്ഛന്‍ സണ്ണി ഡിയോളിന്റെ പാത പിന്തുടര്‍ന്ന് മകന്‍ കരണ്‍ ഡിയോളും ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ്. വെല്ല എന്ന ചിത്രമാണ് കരണിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വെല്ലയുടെ പ്രമോഷനായാണ് കരണും സണ്ണിയും കപില്‍ ശര്‍മ്മ ഷോയില്‍ എത്തിയത്.

shortlink

Post Your Comments


Back to top button