GeneralLatest NewsNEWS

‘കങ്കണയുടെ വ്യക്തി ജീവിതത്തില്‍ ഒന്നും ചെയ്യാനാവില്ല’ : നവാസുദ്ദീന്‍ സിദ്ദിഖി

അടുത്തിടെ വിവാദ പ്രസ്താവനകളിലൂടെ മാധ്യമശ്രദ്ധ നേടിയ നടിയാണ് കങ്കണ റണാവത്ത്. 1947 ല്‍ ലഭിച്ച സ്വാതന്ത്ര്യം വെറും ഭിക്ഷയാണെന്നും 2014 ലാണ് ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നുമാണ് കങ്കണ പറഞ്ഞത്.

ഇപ്പോൾ ഇക്കാര്യം സൂചിപ്പിച്ച്‌ കൊണ്ട് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി കങ്കണയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കങ്കണ റണാവത്തിന്റെ സിനിമകള്‍ ഇഷ്ടമാണെന്നും എന്നാല്‍ അവരുടെ ചിന്തകളില്‍ ഒന്നും ചെയ്യാനാവില്ല എന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്.

‘കങ്കണ നല്ല പ്രൊഡ്യൂസര്‍ ആണ്. അവരുടെ സിനിമകള്‍ ഇഷ്ടമാണ്. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തിലും ചിന്തയിലും തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല’ – നവാസുദ്ദീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button