InterviewsLatest NewsNEWS

‘തിയേറ്ററിൽ പോയി സിനിമകൾ കാണാറില്ല, അതിനു പിന്നിൽ വേദനിപ്പിക്കുന്ന ചില ഓർമ്മകൾ ഉണ്ട്’: ജാഫര്‍ ഇടുക്കി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജാഫർ ഇടുക്കി. ഹാസ്യതാരമായും സ്വഭാവനടനായും 16 വർഷമായി ഇദ്ദേഹം സിനിമയിൽ സജീവമാണ്. ഏകദേശം 150 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ താരം പങ്കുവെച്ച ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇത്രയേറെ സിനിമയുമായി അടുത്ത ബന്ധമുള്ള താൻ സിനിമ കണ്ടിട്ട് പതിനാറ് വർഷങ്ങളായി എന്നാണ് താരം പറയുന്നത്. തന്റെ സിനിമ ആണെങ്കിൽ കാണാറേ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ സിനിമ കാണാറില്ലെന്നും അതിന്റെ കാരണവും താരം വ്യക്തമാക്കിയത്.

ജാഫർ ഇടുക്കിയുടെ വാക്കുകൾ :

‘തിയേറ്ററില്‍ പോയി സിനിമ കാണാറില്ല. പത്തുപതിനാറ് കൊല്ലമായിക്കാണും തിയേറ്ററില്‍ പോയിട്ട്. അതിനു പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ ഉണ്ട്. ഇടുക്കിയില്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ ഒരു അനിയത്തിക്കുട്ടിയും അവളുടെ ജ്യേഷ്ഠനുമൊക്കെ കൂടി ഞായറാഴ്ച മാറ്റിനിക്ക് ഇടുക്കി ഗ്രീന്‍ലാന്‍ഡ് തിയറ്ററില്‍ സിനിമക്ക് പോകുമായിരുന്നു.

വിവാഹമൊക്കെ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു. അതില്‍ പിന്നെ തിയേറ്ററില്‍ പോകുന്നത് ഒഴിവാക്കി. ടിവിയില്‍ മനസില്‍ പതിഞ്ഞ പഴയ സിനിമകള്‍ വന്നാല്‍ കാണും. എന്റെ സിനിമകള്‍ ഒട്ടും കാണാറില്ല. പിന്നെയുള്ള ഹോബി ടിവിയില്‍ ന്യൂസ് കാണലാണ്’.

ജാഫര്‍ ഇടുക്കിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ചുരുളിയിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. അജഗജാന്തരം, പത്തൊമ്പതാം നൂറ്റാണ്ട്, ഭീഷ്മപര്‍വ്വം എന്നീ സിനിമകളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button